കുടുംബവഴക്കിനെ തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു; സംഭവം തൃശൂർ കൈപ്പറമ്പിൽ

തൃശൂർ: കുടുംബ വഴക്കിനെ തുടർന്ന് തൃശൂർ കൈപ്പറമ്പിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശി ചന്ദ്രമതി (68) ആണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ (38) പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി എട്ടോടെ മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ ആക്രമിക്കുകയായിരുന്നു. തലക്കും താടിക്കും ഗുരുതര പരിക്കേറ്റ ചന്ദ്രമതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്നോടെ മരിച്ചു.

കൈപ്പറമ്പിൽ വാടകക്ക് താമസിക്കുകയാണ് കുടുംബം. അമ്മയെ വെട്ടിയ വിവരം സന്തോഷ്‌ തന്നെയാണ് പൊലീസിനെ അറിയിച്ചത്. പേരാമംഗലം പൊലീസ് എത്തിയാണ് ചന്ദ്രമതിയെ ആംബുലന്‍സിൽ ആശുപത്രിയിൽ എത്തിച്ചത്.

Tags:    
News Summary - Mother hacked to death by son; The incident took place in Thrissur Kaiparambu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.