ചെങ്ങന്നൂർ: നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ മുളക്കുഴയിലാണ് സംഭവം. വീട്ടിൽ പ്രസവിച്ച ശേഷം മാതാവാണ് മരിച്ചെന്ന് കരുതി കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിക്കുകയും തുടർന്ന് വിവരം ആശുപത്രിയിലെത്തി അറിയിക്കുകയും ചെയ്തത്. കുട്ടി മരിച്ചെന്നു കരുതിയാണ് ഉപേക്ഷിച്ചതെന്നാണ് യുവതി ആശുപത്രി അധികൃതരോട് പറഞ്ഞത്.
സംഭവം അറിഞ്ഞയുടൻ തന്നെ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ കുട്ടിക്ക് ജീവനുള്ളതായി കണ്ടെത്തിയ പൊലീസ് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വാർഡ് മെമ്പർ ഉഷ രാജേന്ദ്രൻ പ്രതികരിച്ചു. യുവതി ഗർഭിണിയായിരുന്ന വിവരം അറിയില്ലായിരുന്നുവെന്നും ഇവർക്ക് എന്തോ ചതി സംഭവിച്ചിട്ടുള്ളതായും ഉഷ മാധ്യമങ്ങളോട് പറഞ്ഞു.
മുക്കുപണ്ടം പണയം വെച്ചതിൽ യുവതിയെ ദിവസങ്ങൾക്കു മുന്നേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.