തൃപ്പൂണിത്തുറ: 15കാരിയെ പീഡിപ്പിച്ച കേസിൽ മാതാവിന്റെ സുഹൃത്ത് പിടിയിൽ. ഇടുക്കി കുമളി ചക്കുപാലം സ്വദേശി റോഷിൻ തോമസിനെയാണ് (29) തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ വി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഈമാസം ആദ്യമാണ് കേസിനാസ്പദമായ സംഭവം. തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായി ജോലി നോക്കിവന്ന പ്രതി വടക്കാഞ്ചേരി സ്വദേശിയായ യുവതിയുമായി ഒന്നിച്ച് താമസിക്കുകയായിരുന്നു. യുവതിയുടെ ആദ്യ ബന്ധത്തിലെ മൂന്നു പെൺമക്കളിൽ മൂത്തയാളെയാണ് പീഡിപ്പിച്ചത്.
യുവതി നിലവിൽ വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്. കുട്ടികൾ തൃപ്പൂണിത്തുറയിലെ ഹോസ്റ്റലിലാണ് താമസിക്കുന്നത്. പെൺകുട്ടികളെ പ്രതി എരൂരിലെ വാടകവീട്ടിൽ കൊണ്ടുപോയ ശേഷം മൂത്ത കുട്ടിയെ ബിയർ നൽകി പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം സ്കൂൾ പ്രിൻസിപ്പലിനോട് പറയുകയായിരുന്നു.
തുടർന്ന് പ്രിൻസിപ്പലാണ് വിവരം പൊലീസിൽ അറിയിച്ചത്. പ്രതി കുട്ടികളെ കൊണ്ടുപോകുന്നതിന് ഉപയോഗിച്ച കാർ പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർമാരായ പ്രദീപ് എം. രേഷ്മ.വി.ആർ, എ.എസ്.ഐ മാരായ സന്തോഷ് എം.ജി. രാജീവ്നാഥ്, പ്രിയ എസ്.സീനിയർ സിവിൽ പോലീസ് ഓഫീസർ ആർ.മേനോൻ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.