തൊടുപുഴ: കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതിെൻറ പേരിൽ 14കാരനെ മർദിച്ചതിന് പൊലീസ് അറസ്റ്റ് െചയ്ത അമ്മയുടെ ബന്ധുവായ യുവാവ് റിമാൻഡിൽ. പട്ടയംകവല സ്വദേശി ജയേഷിനെയാണ് (38) റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയാണ് ഇടുക്കി ജില്ല കോടതിയിൽ ഹാജരാക്കിയത്.
കുട്ടിയുടെ വയറിൽ, നേരേത്ത ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് കൈകൊണ്ട് ഇടിക്കുകയും ഫ്രിഡ്ജ് തുറന്ന് ഇതിനുള്ളിലേക്ക് തള്ളുകയുമായിരുന്നു. ഇതിനു ശേഷം ഫ്രിഡ്ജിെൻറ ഡോർ അടച്ച് മുതുകിൽ ക്ഷതം ഏൽപിക്കുകയും ചെയ്തെന്നാണ് കേസ്.
മർദനം നടക്കുന്ന സമയത്ത് കുട്ടിയുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. തൊടുപുഴക്കടുത്ത പഞ്ചായത്ത് പ്രദേശത്തെ കോളനിയിൽ അമ്മയോടും അനുജനോടും ഒപ്പം താമസിക്കുന്ന കുട്ടിയുടെ അച്ഛൻ നേരേത്ത മരിച്ചതാണ്. ജയേഷ് ഒരുവർഷമായി ഇവരുടെ കുടുംബത്തോടൊപ്പമാണ് താമസം.
ആക്രമണത്തിന് ഇരയായ കുട്ടി ബന്ധുവും പഞ്ചായത്ത് അംഗവുമായി വെള്ളിയാഴ്ച തൊടുപുഴ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.