തിരുവനന്തപുരം: ഹെൽമറ്റും സീറ്റ്ബെൽറ്റും ധരിക്കാത്തതടക്കം ഗതാഗതക്കുറ്റങ്ങൾക്കുള്ള കനത്ത പിഴ നിരക്കിൽ ഇളവ് വരുത്താൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. കേന്ദ്ര മോേട്ടാർ വാഹന നിയമത്തിലെ 12 നിയമലംഘനങ്ങൾക്കുള്ള പിഴയാണ് ക ുറച്ചത്. ഇതനുസരിച്ച് ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവക്കുള്ള നിലവിലെ 1,000 രൂപ 500 ആയി കുറയും. അതേസമയം, മദ്യപിച്ച ് വാഹനമോടിക്കൽ, കുട്ടികളുടെ ഡ്രൈവിങ് എന്നിങ്ങനെ കോടതി വഴി മാത്രം തീർപ്പുകൽപ്പിക്കാവുന്ന കുറ്റങ്ങൾക്കുള ്ള പിഴയിൽ ഇളവില്ല. ഇതോെടാപ്പം പ്രത്യേക ശിക്ഷ പറയാത്ത നിയമലംഘനങ്ങളിൽ ആദ്യകുറ്റത്തിന് നിലവിലെ 500 രൂപ 250 ആയി കു റക്കും. കുറ്റം ആവർത്തിച്ചാൽ നിലവിൽ നിഷ്കർഷിച്ചുള്ള 1,500 രൂപ 500 രൂപയായും കുറച്ചിട്ടുണ്ട്.
മന്ത്രിസഭ തീരു മാനം നിയമവകുപ്പിെൻറ സൂക്ഷ്മ പരിശോധനക്ക് ശേഷം ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതോടെയാണ് നിരക്കിളവ് പ്രാബല ്യത്തിൽ വരിക. ഒരാഴ്ചക്കുള്ളിൽ വിജ്ഞാപനമിറക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. മന്ത്രിസഭ യോഗം ക ുറവ് വരുത്തിയതൊഴികെ മറ്റ് നിയമലംഘനങ്ങൾക്കെല്ലാം സെപ്റ്റംബർ ഒന്നിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലുള്ള ത് പോലെ പിഴ തുടരും.
കനത്ത പിഴക്കെതിരെ പൊതുജനങ്ങളിൽനിന്നും വാഹന ഉടമകളിൽനിന്നും മോേട്ടാർ തൊഴിലാളികളിൽനിന്നും ഉയർന്ന പ്രതിഷേധങ്ങളെ തുടർന്നാണ് നിരക്കിളവിലേക്ക് വഴി തെളിച്ചത്. പിഴ കുറക്കൽ സംബന്ധിച്ച് മോേട്ടാർ വാഹനവകുപ്പിെൻറ നിർദേശം നിയമവകുപ്പിെൻറ ശിപാർശയോടെ മന്ത്രിസഭ യോഗം അംഗീകരിക്കുകയായിരുന്നു. അതേസമയം, രണ്ട് നിയമലംഘനങ്ങൾക്ക് മന്ത്രിസഭ യോഗം നിരക്ക് വർധിപ്പിച്ചിട്ടുമുണ്ട്.
നിരക്കിളവുകൾ ഇങ്ങനെ:
നിരക്ക് ഉയർന്നവ
ഇൻഷുറൻസ് ഇല്ലാതെ വാഹനേമാടിക്കലിന് നിലവിൽ 2000 രൂപയാണ്. ഇതിൽ കുറവ് വരുത്തിയിട്ടില്ല. എന്നാൽ കുറ്റം ആവർത്തിക്കുന്നതിന് 4000 രൂപയാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കുറ്റം ആവർത്തിക്കലിന് കേന്ദ്ര നിയമത്തിൽ കൃത്യമായ ശിക്ഷ വ്യവസ്ഥ ചെയ്യുന്നില്ല. രജിസ്റ്റർ ചെയ്യാത്തതും ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്തതുമായ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഉപയോഗത്തിന് 2000 രൂപ എന്നത് 3000 രൂപയാക്കി ഉയർത്തി.
ചോദ്യം ചെയ്താൽ അപ്പോൾ നോക്കാം -മന്ത്രി
തിരുവനന്തപുരം: കനത്ത പിഴയിൽ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ 1996ലെ സുപ്രീംകോടതി വിധിയുടെയും ഒപ്പം നിയമോപദേശത്തിെൻറയും അടിസ്ഥാനത്തിലാണ് പിഴയിൽ ഇളവുവരുത്തുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. തീരുമാനത്തെ ആരെങ്കിലും കോടതിയിൽ ചോദ്യം ചെയ്താൽ ആ സമയത്ത് നോക്കാം. പിഴയിൽ സംസ്ഥാനങ്ങൾക്ക് ഇളവുവരുത്താമെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രിയും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.