തിരുവനന്തപുരം: കേന്ദ്രേമാേട്ടാർ വാഹനനിയമ ഭേദഗതിയോടെ കുതിച്ചുയർന്ന പിഴ സാധ ാരണക്കാരന് പ്രഹരമായ സാഹചര്യത്തിൽ നിയമസാധുതയുള്ള ഇളവുകൾക്കായി സർക്കാർ ഒാർ ഡിനൻസ് തയാറാക്കുന്നു. ‘കുറഞ്ഞത് ഇത്ര രൂപ മുതൽ പരമാവധി ഇത്ര വരെ’ എന്ന് കേന്ദ്ര നിയ മത്തിൽ വ്യവസ്ഥ ചെയ്ത ഗതാഗതക്കുറ്റങ്ങളിലാണ് ഇളവിന് നടപടി തുടങ്ങിയത്. പിഴത്തുക കൃത്യമായി പറയാതെ പരിധി മാത്രം നിശ്ചയിച്ചതിനാൽ കൂടിയ പിഴ ഇൗടാക്കാനും നിയമം ദുരുപേയാഗം ചെയ്യാനും ഉദ്യോഗസ്ഥർക്ക് അവസരം വരുന്നതുകൊണ്ട് കൂടിയാണിത്. ഉയർന്ന നിരക്ക് ചൂണ്ടിക്കാട്ടി പിഴക്കുപകരം കൈക്കൂലിയിലേക്ക് കാര്യങ്ങൾ വഴിമാറുമെന്നും സർക്കാറിന് ആശങ്കയുണ്ട്.
5,000 മുതൽ 10,000 രൂപ വരെയും 2,000 മുതൽ 5,000 രൂപ വരെയും ഇൗടാക്കാമെന്ന് നിഷ്കർഷിച്ച നിരവധി ഗതാഗത കുറ്റങ്ങളുണ്ട്. ഇതിൽ ഏറ്റവും കുറഞ്ഞ നിരക്കിെൻറ 10 മുതൽ 20 ശതമാനം വർധിപ്പിച്ച് പിഴ നിജപ്പെടുത്താനാണ് ആലോചന. ഫലത്തിൽ 5,000 മുതൽ 10,000 രൂപ വരെ ഇൗടാക്കാവുന്നവ 6000 രൂപയിൽ പരിമിതപ്പെടും. 2,000 മുതൽ 5,000 വരെ ചുമത്താവുന്നവ 2,500 രൂപയിലും. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ വാഹനമോടിക്കൽ എന്നിവയുടെ പിഴ ഇൗ ഗണത്തിൽ വരുമെങ്കിലും ഇവക്ക് ഇളവ് നൽകേണ്ടതില്ലെന്നാണ് സർക്കാർ നിർദേശം. ഒാർഡിനൻസിെൻറ കരട് നിലവിൽ നിയമവകുപ്പ് പരിഗണനയിലാണ്.
നടപടികൾ പൂർത്തിയാക്കി സാധ്യമാകും വേഗത്തിൽ ഒാർഡിനൻസ് ഇറക്കാനാണ് തീരുമാനം. പരിശോധന സമയത്തോ പിന്നീട് േമാേട്ടാർ വാഹനവകുപ്പിെൻറ ഒാഫിസുകളിലോ അടക്കുന്ന പിഴകൾേക്ക ഇൗ ഇളവുണ്ടാകൂ. ഇതിനിടെ പിഴ സർക്കാറിന് വിനയാകുമെന്നതിനാൽ ആദ്യഘട്ടത്തിൽ ബോധവത്കരണം നടത്തിയ ശേഷം പിന്നീട് കനത്ത പിഴയിട്ടാൽ മതിയെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.