തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ പുതിയ നീക്കം. ഇൗമാസം 20ന് നടക്കുന്ന ജനറൽ ബോഡിയിൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രമേയം കൊണ്ടുവരാനുള്ള നീക്കമാണ് അണിയറയിൽ പുരോഗമിക്കുന്നത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോൾ ജോലി ചെയ്യുന്നവരിൽ ബഹുഭൂരിപക്ഷവും പിൻവാതിൽ നിയമനം നേടിയവരോ ആശ്രിതനിയമനം നേടിയവരോ ആണെന്ന ആക്ഷേപം നിലനിൽക്കെയാണിത്. പലർക്കും മതിയായ വിദ്യാഭ്യാസ യോഗ്യതകളോ തൊഴിൽപരിചയമോ ഇല്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
താൽക്കാലിക നിയമനങ്ങളിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സി.എ.ജി റിപ്പോർട്ടിൽ പേര് പരാമർശിക്കപ്പെട്ടവർ പോലും മൂന്നു വർഷത്തെ കരാർ അനധികൃതമായി നീട്ടിക്കിട്ടിയതിലൂടെ ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2017ൽ നടത്തിയ പരീക്ഷ, പി.എസ്.സി പരീക്ഷക്ക് തുല്യമാണെന്ന് ന്യായീകരിച്ചാണ് പ്രമേയം പാസാക്കാനുള്ള നീക്കം. എന്നാൽ പ്രസ്തുത പരീക്ഷയുടെ ചോദ്യപേപ്പർ ചോർെന്നന്ന ആരോപണവും ഉയർന്നിരുന്നു.
അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചാണ് റിസർച് ഓഫിസർ, എഡിറ്റോറിയൽ അസിസ്റ്റൻറ്, സബ് എഡിറ്റർ പോസ്റ്റുകൾക്കായുള്ള ഫൈനൽ ലിസ്റ്റ് തയാറാക്കിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഒരു പോസ്റ്റിലും യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. ഇക്കാര്യം ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.