തൊടുപുഴ: ഇടുക്കി ജില്ലയിൽ ആദിവാസികൾക്ക് സർക്കാർ അനുവദിച്ച ഭൂമി പാട്ടകൃഷിയുടെ മറവിൽ കൈക്കലാക്കാൻ പുറത്തുനിന്നുള്ളവരുടെ നീക്കം. ആദിവാസി വിഭാഗങ്ങൾ വർഷങ്ങളായി താമസിച്ച് കൃഷി ചെയ്തുവരുന്ന ഭൂമി പൊലീസിലെയും രാഷ്ട്രീയത്തിലെയും സ്വാധീനമുപയോഗിച്ച് നിയമവിരുദ്ധമായി പാട്ടത്തിനെടുക്കുകയും പിന്നീട് ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങളിലൂടെയും കൈക്കലാക്കുകയുമാണ് രീതി. ഒരുഭാഗത്ത് ഇതുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കുേമ്പാൾതന്നെ മറുവശത്ത് ആദിവാസികളെ ചൂഷണം ചെയ്യുന്നത് തുടരുകയാണ്.
ദേവികുളം താലൂക്കിൽ മന്നാംങ്കണ്ടം വില്ലേജിൽ തലമാലി, പെട്ടിമുടി, കുതിരയള, കൊരങ്ങാട്ടി തുടങ്ങിയ ആദിവാസി കോളനികളിൽ താമസിക്കുന്ന മന്നാൻ, ഉള്ളാടൻ, മലഅരയൻ വിഭാഗക്കാർക്ക് 2010ലാണ് വനം വകുപ്പ് ഭൂമി അളന്ന് തിരിച്ച് കൊടുത്തത്. എന്നാൽ, മറ്റ് വിഭാഗങ്ങളിൽപ്പെട്ടവർ ഇൗ ഭൂമിയിൽ വ്യാപകമായി പാട്ടം എന്ന പേരിൽ കൃഷി ചെയ്തുവരുന്നു.
ഇത് 1999ലെ 'കേരള പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമ'ത്തിന് വിരുദ്ധമാണ്. വനം, റവന്യൂ, ആദിവാസി വകുപ്പുകളുടെ മൗനാനുവാദത്തോടെയാണ് ഇത്. ഇൗ ഭൂമിയിൽ ആദിവാസികൾക്കൊപ്പം ഇതര സമൂഹത്തിൽപ്പെട്ടവരും കൃഷി ചെയ്തുവരുന്നതായി മൂന്നാർ ഡിവിഷനൽ ഫോറസ്റ്റ് ഒാഫിസ് അധികൃതർതന്നെ വിവരാവകാശ മറുപടിയിൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരക്കാരുടെ കൃത്യമായ കണക്ക് കൈവശമില്ലെന്നാണ് മറുപടി. പെട്ടിമുടി കോളനിയിൽമാത്രം പുറത്തുനിന്നുള്ള 19 കുടുംബങ്ങൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇവർക്കെതിരെ വകുപ്പുതലത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. പരാതി ഇല്ലെന്നാണ് നടപടി എടുക്കാത്തതിന് അധികൃതർ പറയുന്ന ന്യായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.