എം.പി. വീരേന്ദ്രകുമാർ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനും പ്രഭാഷകനും പാർലമെ​േൻററിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്രകുമാർ എം.പി. അന്തരിച്ചു. കോഴിക്കോട് സ്വകാര്യആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. കോഴിക്കോട് ചാലപ്പുറത്തെ വസതിയില്‍ എത്തിച്ച ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വയനാട് കൽപറ്റ പുളിയാർമലയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്​കാര ചടങ്ങുകൾ വെള്ളിയാഴ്​ച വൈകീട്ട് അഞ്ചോടെ നടക്കും. 

ദീർഘകാലം ജനതാദൾ സംസ്ഥാന പ്രസിഡൻറായിരുന്നു. രാജ്യസഭയിലും കോഴിക്കോടുനിന്ന് ലോകസഭയിലും അംഗമായിരുന്ന വീരേന്ദ്രകുമാർ കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1987ൽ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്‍റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി. അടിയന്തരാവസ്ഥ കാലയളവിൽ ഒളിവിൽ പോയെങ്കിലും പിടിയിലായി ജയിൽവാസമനുഭവിച്ചു. 

1936 ജൂലായ് 22ന് വയനാട്ടിലെ കൽപറ്റ​യിലാണ്​ ജനനം. പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ.പത്മപ്രഭാഗൗഡരും മരുദേവി അവ്വയുമാണ്​ മാതാപിതാക്കൾ. വയനാട്ടിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് സാമൂതിരി കോളേജിൽ നിന്ന് ബിരുദവും മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിന്സിനാറ്റി സർവകലാശാലയില്നിന്ന് എം.ബി.എ. ബിരുദവും നേടി.

തുടർന്ന്​ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനിടെയാണ് 1979 നവംബർ 11 ന് മാതൃഭൂമി പ്രിന്റിങ് ആന്ഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്മാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്. ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് ചെയർമാൻ, പ്രസ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്രസ്റ്റി, ഇൻറർനാഷണൽ പ്രസ് ഇന്സ്റ്റിറ്റ്യൂട്ട് മെമ്പർ, കോമൺവെൽത്ത്​ പ്രസ് യൂണിയൻ മെമ്പർ, വേള്ഡ് അസോസിയേഷന് ഓഫ് ന്യൂസ്പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, ജനതാദള്(യു) സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിർ പ്രവർത്തിച്ചു വരികയായിരുന്നു. 1992-93, 2003-04, 2011-12 കാലയളവിൽ പി.ടി.ഐ. ചെയർമാനും 2003-04ൽ ഐ.എൻ.എസ്. പ്രസിഡന്റുമായിരുന്നു.

ഒട്ടേറെ സാഹിത്യകൃതികളുടെ കർത്താവാണ്. ഹൈമവതഭൂവിൽ, അമസോണും കുറേ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും, വിചിന്തനങ്ങൾ സ്മരണകൾ, ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര, ഡാന്യൂബ് സാക്ഷി, സ്മൃതിചിത്രങ്ങൾ ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും തിരിഞ്ഞുനോക്കുമ്പോൾ, പ്രതിഭയുടെ വേരുകൾ തേടി, അധിനിവേശത്തി​​​​​െൻറ അടിയൊഴുക്കുകൾ, രോഷത്തി​​​​​െൻറ വിത്തുകൾ, രാമ​​​​​െൻറ ദുഃഖം, സമന്വയത്തി​​​​​െൻറ വസന്തം , ബുദ്ധ​​​​​െൻറ ചിരി തുടങ്ങിയവ ഇദ്ദേഹത്തി​​​​​​െൻറ കൃതികളാണ്​. 

കേരള മുസ്ലിം കൾച്ചറൽ സ​​​​െൻറർ ഏർപ്പെടുത്തിയ സി.എച്ച്. മുഹമ്മദ്കോയ പുരസ്കാരം (1991), കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ എന്ഡോവ്മെന്റ് അവാർഡ്​ (1995), സി. അച്യുതമേനോന് സാഹിത്യ പുരസ്കാരം (1995), മഹാകവി ജി. സ്മാരക അവാർഡ്​ (1996), ഓടക്കുഴല് അവാർഡ്​ (1997), സഹോദരൻ അയ്യപ്പൻ അവാർഡ്​ (1997), കേസരി സ്മാരക അവാർഡ്​ (1998), നാലപ്പാടന് പുരസ്കാരം (1999), അബുദാബി ശക്തി അവാർഡ്​ (2002), കെ. സുകുമാരൻ ശതാബ്ദി അവാർഡ്​ (2002), വയലാർ അവാർഡ്​ (2008), ഡോ. ശിവരാം കാരന്ത് അവാർഡ്​ (2009), സി. അച്യുതമേനോൻ ഫൗണ്ടേഷന്റെ കെ.വി. സുരേന്ദ്രനാഥ് അവാർഡ്​ (2009), ബാലാമണിഅമ്മ പുരസ്കാരം (2009), കേശവദേവ് സാഹിത്യപുരസ്കാരം, കെ.പി. കേശവമേനോന് പുരസ്കാരം (2010), കെ.വി. ഡാനിയൽ അവാർഡ്​ (2010), ഏറ്റവും മികച്ച യാത്രാവിവരണകൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്​ (2010), ഡോ. സി.പി. മേനോൻ അവാർഡ്​, ഫാദർ വടക്കൻ അവാർഡ്​ (2010), മള്ളിയൂർ ഗണേശപുരസ്കാരം (2011), അമൃതകീർത്തി പുരസ്കാരം (2011), സ്വദേശാഭിമാനി പുരസ്കാരം (2011), ഡോ. കെ.കെ. രാഹുലൻ സ്മാരക അവാർഡ്​ (2012), കല (അബുദാബി) മാധ്യമശ്രീ പുരസ്കാരം (2012), ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോൻ പുരസ്കാരം (2013) കെ.കെ.ഫൗണ്ടേഷന് അവാര്ഡ്്(2014)തുടങ്ങിയ പുരസ്​കാരങ്ങൾ ലഭിച്ചു. ഹൈമവതഭൂവിലി​​​​​െൻറ ഹിന്ദി, തമിഴ് പരിഭാഷകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ഉഷ വീരേന്ദ്രകുമാർ. മക്കൾ: എം.വി.ശ്രേയാംസ്കുമാർ എം.എൽ.എ.,ആഷ, നിഷ, ജയലക്ഷ്മി. മരുമക്കൾ: കവിത ശ്രേയാംസ് കുമാർ, ദീപക് ബാലകൃഷ്ണൻ (ബംഗളൂരു), എം.ഡി.ചന്ദ്രനാഥ് (വയനാട്).

Tags:    
News Summary - mp veerendra kumar passed away -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.