തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.എസ്.ആര്‍.ടി.സിയിൽ നിന്ന് പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരി യുടെ ആത്മഹത്യാ ശ്രമം. സമരപ്പന്തല്‍ പൊളിച്ച് നീക്കിയതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സെക്രേ ട്ടറിയറ്റിനു മുന്നിെല മരത്തിനു മുകളിൽ കയറി കഴുത്തിൽ കുരുക്കിട്ട യുവതിയെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി താഴെയിറ ക്കുകയായിരുന്നു.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഇന്നലെ രാത്രി സെക്രേട്ടറിയറ്റിനു മുന്നിലുണ്ടായിരുന്ന സമരപ്പന്തലുകൾ എല്ലാം പൊലീസും നഗരസഭയും ചേർന്ന് പൊളിച്ചു നീക്കിയിരുന്നു. ഇൗ സംഭവം അറിഞ്ഞ് രാവിെല എത്തിയ എംപാനൽ ജീവനക്കാർ സെക്രേട്ടറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നതിനിടെ യുവതി മരത്തിൽ കയറി കഴുത്തിൽ കുരുക്കിടുകയായിരുന്നു.
ആലപ്പുഴ സ്വദേശിയായ ഡിനിയ എന്ന യുവതിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ചെറിയ രണ്ട് കുട്ടികളാണ് യുവതിക്ക്. ജീവിക്കാൻ മറ്റു വരുമാനമില്ലാത്തതിനാലാണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയതെന്ന് ജീവനക്കാർ പറഞ്ഞു. സംഭവം അറിഞ്ഞ ഉടൻ സഹപ്രവർത്തകർ അവരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് െപാലീസും പിറകെ അഗ്നിശമന സേനയും രംഗത്തെത്തി. രണ്ട് അഗ്നിശമന സേന അംഗങ്ങൾ മരത്തിൽ കയറി യുവതിയെ പിടിച്ചു െവച്ച് കഴുത്തിൽ നിന്ന് കുരുക്കഴിക്കുകയും യുവതിയെ കയറിൽ കെട്ടിയിറക്കുകയുമായിരുന്നു. ആരോഗ്യ നില മോശമായ യുവതിയെ ആശുപത്രയിലേക്ക് മാറ്റി.
അതേസമയം സമരപ്പന്തലുകൾ െപാളിച്ചുമാറ്റിയ സംഭവത്തിൽ എംപാനൽ കണ്ടക്ടർമാരുൾപ്പെടെ വിവിധ സമരക്കാർ സെക്രേട്ടറിയറ്റിനു മുന്നിൽ പ്രതിഷേധം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.