കൊച്ചി: പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽനിന്ന് എം.പിമാരെ ഒഴിവാക്കിയത് ബോധപൂർവമാണെന്നും പ്രോട്ടോകോൾ, അവകാശ ലംഘനങ്ങൾക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുമെന്നും എറണാകുളം എം.പിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനും. ലോക്സഭ സ്പീക്കർക്ക് പരാതി നൽകിയതായി ഇവർ അറിയിച്ചു.
അവകാശലംഘനത്തിന് ഹൈബി ഈഡൻ നോട്ടീസ് നൽകിയിരുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത നാല് പദ്ധതിയിൽ മൂന്നെണ്ണം എറണാകുളം മണ്ഡലത്തിലും ഒരെണ്ണം ചാലക്കുടി മണ്ഡലത്തിലുമാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചടങ്ങുകളിൽ സ്ഥലം എം.പിമാർക്ക് വേദിയിൽ സീറ്റ് അനുവദിക്കണമെന്നാണ് പ്രോട്ടോകോൾ.
തങ്ങളെ ഒഴിവാക്കി പദ്ധതികളുമായി ഒരുബന്ധവുമില്ലാത്ത മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമായ കേന്ദ്രമന്ത്രി വി. മുരളീധരന് വേദിയിൽ ഇരിപ്പിടം കൊടുത്തത് പ്രതിഷേധാർഹമാണ്. ബി.പി.സി.എൽ സ്വകാര്യവത്കരണത്തിനും ഇന്ധന വിലവർധനക്കും എതിരെ ശക്തമായ നിലപാട് എടുക്കുന്നതിനാലും പ്രതിഷേധം രേഖപ്പെടുത്തുമെന്ന ഭയം മൂലവുമാണ് ഒഴിവാക്കിയതെന്ന് എം.പിമാർ ആരോപിച്ചു. കേന്ദ്രസർക്കാറിന് സമർപ്പിച്ച ആദ്യ പട്ടികയിൽ രണ്ട് എം.പിമാരുടെയും പേര് ഉണ്ടായിരുന്നെന്നും ഡൽഹിയിൽനിന്ന് ഒഴിവാക്കിയതാണെന്നും ഹൈബി ഈഡൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.