കേരളത്തിന്റെ ആവശ്യങ്ങൾക്ക് ഒറ്റക്കെട്ടായി എം.പിമാർ: സംയുക്ത നിവേദനം ധനമന്ത്രിക്ക് കൈമാറി

ന്യൂഡൽഹി: കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ അടങ്ങിയ നിവേദനം കേരളത്തിൽ നിന്നുള്ള എൽ.ഡി.എഫ്-യു.ഡി.എഫ് എം.പിമാരുടെ സംയുക്ത സംഘം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കൈമാറി. കേരളത്തിൽ നിന്നുള്ള 24 പാർലമെന്റ് അംഗങ്ങൾ നിവേദനത്തിൽ ഒപ്പുവെച്ചു.

വിഴിഞ്ഞം തുറമുഖം വികസനത്തിന് 5000 കോടി രൂപ അനുവദിക്കണമെന്നതാണ് നിവേദനത്തിലെ ആദ്യ ആവശ്യം. വയനാട് തുരംഗ പദ്ധതിയെ പ്രത്യേക മൂലധന നിക്ഷേപ പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി നൽകണമെന്നും റെയിൽവേ വികസനത്തിന് ആവശ്യമായ സാമ്പത്തിക സഹായവും 24000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും പ്രധാന ആവശ്യങ്ങളായി എം.പിമാർ അവതരിപ്പിച്ചു. എയിംസ് ആരംഭിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്നും വന്യമൃഗ അക്രമണത്തിന് പ്രത്യേക സാമ്പത്തിക സഹായം വേണമെന്നും നിവേദനത്തിൽ ആവശ്യമുണ്ട്.

ഗ്ലോബൽ സിറ്റി രണ്ടാംഘട്ട പദ്ധതിക്ക് അനുമതി, തിരുവനന്തപുരം തോന്നക്കലിൽ മെഡിക്കൽ ഉപകരണ നിർമണശാല ആരംഭിക്കുന്നതിന് അനുമതി തുടങ്ങിയ ആവശ്യങ്ങളും എം.പി മാർ മുന്നോട്ടുവെച്ചു.

Tags:    
News Summary - MPs stand united for Kerala's needs: Joint petition handed over to Finance Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.