പാലക്കാട്: ഷൊർണൂർ നഗരസഭയിൽ പാർട്ടി നേതാവ് എം.ആർ. മുരളിയെ സ്ഥാനാർഥിയാക്കാത്തത് വിഭാഗീയത മൂലമെന്ന് സി.പി.എം പാലക്കാട് ജില്ല സെക്രട്ടറിയേറ്റിെൻറ വിലയിരുത്തൽ. മുരളിയെ ഉൾപ്പെടുത്താത്ത ഒറ്റപ്പാലം ഏരിയ കമ്മറ്റിെക്കതിരെ രൂക്ഷ വിമർശനമാണ് വ്യാഴാഴ്ച ചേർന്ന ജില്ല സെക്രേട്ടറിയറ്റിൽ ഉയർന്നത്.
ഷൊർണൂരിലെ സാഹചര്യം പരിശോധിക്കാൻ 15 ന് വീണ്ടും ജില്ല സെക്രേട്ടറിയറ്റ് ചേരും. എം.ആർ. മുരളിയില്ലാതെ ജില്ല കമ്മിറ്റിക്ക് സമർപ്പിച്ച ഷൊർണൂർ നഗരസഭ സ്ഥാനാർഥി പട്ടിക കഴിഞ്ഞ ദിവസം ജില്ല കമ്മിറ്റി മരവിപ്പിച്ച് തിരിച്ചയച്ചിരുന്നു.
മുരളിയെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു മന്ത്രി എ.കെ. ബാലനടക്കമുള്ള സംസ്ഥാന നേതൃത്വത്തിേൻറയും നിലപാട്. എന്നാൽ, ഭൂരിപക്ഷത്തിെൻറ അടിസ്ഥാനത്തിൽ മുരളിയെ സ്ഥാനാർഥിയാക്കേണ്ടന്ന നിലപാടിൽ ഒറ്റപ്പാലം ഏരിയ കമ്മിറ്റിയിലെ ഒരു വിഭാഗം ഉറച്ചുനിന്നു.
തുടർന്ന് ചേർന്ന ജില്ല സെക്രേട്ടറിയറ്റ് യോഗമാണ് ചിലർ ഇപ്പോഴും വിഭാഗീയ പ്രവർത്തനം നടത്തുന്നെന്ന് വിലയിരുത്തിയത്. രൂക്ഷ വിമർശനമാണ് ഏരിയ കമ്മിറ്റിക്കതിരെയും ഒരു പ്രമുഖ ജില്ല കമ്മിറ്റി അംഗത്തിനെതിരെയും ഉയർന്നതെന്നാണ് വിവരം.
വിമത പ്രവർത്തനം അവസാനിപ്പിച്ച് പാർട്ടിയിലേക്ക് തിരിച്ചെത്തിയ എം.ആർ. മുരളി മുഖ്യമന്ത്രി പിണറായി വിജയെൻറ വിശ്വസ്തനായാണ് ജില്ലയിൽ അറിയപ്പെടുന്നത്.
മുരളിയെ കൂടാതെ നിലവിലെ വൈസ് ചെയർമാനായിരുന്ന ആർ. സുനുവിനേയും ഷൊർണൂർ നഗരസഭ സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം പുകയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.