പുത്തൂര്‍വയലിൽ തുടങ്ങിയ എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം വയനാടിന്റെ അഭിമാനമായി തലയുയർത്തി നിർത്താൻ എം.എസ്. സ്വാമിനാഥൻ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. ഗവേഷണനിലയത്തിലൂടെ പകരംവെക്കാനാവാത്ത സേവനമാണ് ഡോ. സ്വാമിനാഥന് വയനാടന്‍ ജനതക്ക് നൽകിയത്.
ഭക്ഷ്യ സുരക്ഷയും കാർഷിക ജൈവവൈവിധ്യ സംരക്ഷണവും ലക്ഷ്യമാക്കി 1997ലാണ് കൽപറ്റ പുത്തൂർവയലിൽ സാമൂഹിക കാർഷിക ജൈവ വൈവിധ്യ കേന്ദ്രം ആരംഭിച്ചത്. ചെറുകിട കർഷകരുടെയും ആദിവാസി വിഭാഗത്തിൽപെടുന്നവരെയും കാർഷിക വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളെ ശാസ്ത്രീയമായി പിന്തുടരുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.
കാർഷിക ജൈവ വൈവിധ്യ സംരക്ഷണത്തോടൊപ്പം അവരുടെ ഉപജീവന മാർഗം പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് കേന്ദ്രത്തിന്റെ ഗവേഷണ വിജ്ഞാന വ്യാപനം ലക്ഷ്യമാക്കി പ്രഫ. എം.എസ്. സ്വാമിനാഥൻ ലക്ഷ്യംവെച്ചത്. ഭക്ഷ്യവിളകളുടെ സംരക്ഷണം, അവയുടെ ഉൽപാദന ക്ഷമത വർധിപ്പിക്കൽ, ഗുണമേന്മയേറിയ വിത്തുകളും നടീൽ വസ്തുക്കളും ലഭ്യമാക്കൽ, ശാസ്ത്രീയ കൃഷിരീതി പ്രോത്സാഹിപ്പിക്കൽ, അതിനുള്ള ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയാണ് ഈ കേന്ദ്രത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ.
നെല്ലിനങ്ങളുടെ വൈവിധ്യം സംരക്ഷിക്കാനും ഉൽപാദന ക്ഷമത വർധിപ്പിക്കാനും കർഷകരുമായി ചേർന്ന് പ്രവർത്തിക്കുന്നു. കിഴങ്ങുവിളകൾ, നാടൻ പച്ചക്കറി വിളകൾ, വന്യ ഭക്ഷ്യവിളകൾ എന്നിവയുടെ സംരക്ഷണവും നടത്തുന്നു. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള ഗവേഷണം, വിജ്ഞാന വ്യാപന പ്രവർത്തനങ്ങളിലൂടെ ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിക്കുകയും ചെയ്യുന്നു.
പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന സസ്യവൈവിധ്യം സംരക്ഷിക്കാനും സ്ഥാപനം പ്രധാന പങ്കുവഹിക്കുന്നു. വംശനാശഭീഷണി നേരിടുന്ന 160ഓളം മരങ്ങളെ കണ്ടെത്തി അവയെ സംരക്ഷിക്കാൻ കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.