മലപ്പുറം: എം.എസ്.എഫ് മലപ്പുറം കലക്ടറേറ്റ് മാർച്ചിനിടെ കർഷക സമരപ്പന്തലിലും സംഘർഷം. ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യവുമായി അഖിലേന്ത്യ കിസാൻ സംഘർഷ് കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിൽ പ്രസംഗിക്കുകയായിരുന്ന എസ്.എഫ്.ഐ ദേശീയ പ്രസിഡൻറ് വി.പി. സാനുവിെൻറ പരാമർശങ്ങളാണ് കുന്നുമ്മലിലേക്ക് പ്രകടനമായി നീങ്ങുകയായിരുന്ന എം.എസ്.എഫ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
വിദ്യാർഥിവിഷയങ്ങളിൽ സർക്കാറിനെതിരെ ഒന്നും പറയാനില്ലാത്തതിനാലാണ് മറ്റ് പ്രശ്നങ്ങളുയർത്തി ഇവർ സമരം നടത്തുന്നതെന്ന് സാനു പറഞ്ഞു. ഇതുകേട്ടയുടൻ എം.എസ്.എഫ് പ്രവർത്തകർ കർഷക സമരപ്പന്തലിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. പന്തലിലുണ്ടായിരുന്നവരും പോർവിളിയുമായി നിലയുറപ്പിച്ചതോടെ സംഘർഷത്തിലേക്ക് നീങ്ങി. പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്ന കൊടികൾ പറിച്ചെടുത്തു. നേതാക്കൾ ഇടപെട്ട് എം.എസ്.എഫ് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.