മലപ്പുറം: 'ഹരിത' വിഷയത്തിൽ മുസ്ലിംലീഗ് നിർദേശപ്രകാരം, ഫേസ്ബുക്കിൽ ഖേദപ്രകടന പോസ്റ്റുകളുമായി എം.എസ്.എഫ് മലപ്പുറം ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പും ജനറൽ സെക്രട്ടറി വി.എ. വഹാബും. പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിമാറ്റി മാധ്യമങ്ങൾക്ക് ചിലർ കൈമാറിയത് ദുരുദ്ദേശ്യപരമാണെന്നും അതിലൂടെ തെൻറ സംസാരത്തിലെ സന്ദർഭങ്ങൾ മനസ്സിലാകാത്തവർക്കിടയിൽ തെറ്റിദ്ധാരണയുണ്ടായെന്നും കബീർ വ്യക്തമാക്കി.
വാക്കുകളിൽ ഏതെങ്കിലും ഭാഗം സഹപ്രവർത്തകരിൽ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ പ്രയാസമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും അറിയിച്ചു.
കുടുംബസുഹൃത്തു കൂടിയായ സഹോദരിയുമായി അര മണിക്കൂറിലധികം സംസാരിച്ച ഫോൺ സംഭാഷണത്തിലെ ചില വാക്കുകൾ മാത്രം സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് ചിലർ പ്രചരിപ്പിച്ചത് തെറ്റിദ്ധാരണയുണ്ടാക്കാൻ ഉദ്ദേശിച്ചായിരുന്നെന്ന് വഹാബ് പറയുന്നു.
ഇക്കാര്യത്തിൽ പാർട്ടിക്കോ വനിതകമീഷനിലോ പരാതിയോ മൊഴിയോ നൽകിയിട്ടില്ല. തെറ്റിദ്ധരിച്ചോ അല്ലാതെയോ ആർക്കെങ്കിലും പ്രയാസമുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.