കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസിക്കെതിരെ രൂക്ഷവിമർശനവുമായി എം.എസ്.എഫ് നേതാവ് സി.കെ. ജനാഫ്. ഉപാധികളില്ലാതെ ലാഭേഛകളില്ലാതെ മുശാവറയിൽ ഇരുന്ന പാരമ്പര്യത്തിന് കർമ്മം കൊണ്ടും ശബ്ദം കൊണ്ടും അപവാദമാണ് ഉമർ ഫൈസി മുക്കം എന്ന് സി.കെ. ജനാഫ്. ഫേസ്ബുക്ക് കുറിപ്പിലാണ് വിമർശനം.
നന്ദി പറയാൻ വന്ന് കയറുന്നവർക്ക് ഒരു ഇരിപ്പിടം കെട്ടിയത് ആശയഭദ്രതയിൽ അല്ല. വ്യക്തി നേട്ടങ്ങൾക്കാണ്. അത് വ്യക്തി താല്പര്യത്തിലധിഷ്ഠിതവുമാണ്. ഉപാധികളില്ലാതെ, ലാഭേഛകളില്ലാതെ മുശാവറയിൽ ഇരുന്ന പാരമ്പര്യത്തിന് കർമ്മം കൊണ്ടും ശബ്ദം കൊണ്ടും ഒരു അപവാദമാണ് ബഹുമാന്യനായ മുക്കം ഉമർ ഫൈസി. കലഹം, വിദ്വേഷം, വ്യക്തിയധിക്ഷേപം, എത്തീസ്റ്റ് നെക്ഷസ് ഇവയെല്ലാത്തിലും സമൂഹത്തിന് മാതൃകയേ കാണാൻ കഴിഞ്ഞില്ല. -എന്ന് ജനാഫ് വിമർശിക്കുന്നു.
ദിവസങ്ങൾക്ക് മുമ്പ് സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസിയുടെ വീട്ടിൽ സി.പി.എം നേതാവ് സന്ദർശനം നടത്തിയിരുന്നു. സമസ്തയിലെ മുസ്ലിം ലീഗ് വിരുദ്ധരും അനുകൂലികളും തമ്മിൽ ഭിന്നത രൂക്ഷമായിരിക്കേ നടന്ന സന്ദർശനം വിവാദമായിരുന്നു. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയും കണ്ണൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന എം.വി. ജയരാജനാണ് ഉമർ ഫൈസിയുടെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.