പരാതി മുഖ്യമന്ത്രിക്ക്​ കൈമാറാൻ ഗവർണറുടെ ഇടനില ആവശ്യമില്ലെന്ന്​ എം.ടി രമേശ്​

കോഴിക്കോട്​: കണ്ണൂരിലെ ബി.ജെ.പി പ്രവർത്തക​​​​​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട്​ ഗവർണറുടെ നടപടികളെ വിമർശിച്ച്​  വിമർശിച്ച്​ ബി.ജെ.പി നേതാവ്​ എം.ടി​ രമേശ്​. ​കൊലപാതകത്തിൽ ഗവർണർ പി. സദാശിവത്തി​​​​​െൻറ ഇടപെടൽ ആവശ്യപ്പെട്ട്​ ബി.ജെ.പി പരാതി നൽകിയിരുന്നു. അഫ്​സ്​പ ഏർപ്പെടുത്തണമെന്ന്​ ബി.ജെ.പി ഗവർണറോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടികൾക്ക്​ മുതിരാതെ പരാതി മുഖ്യമന്ത്രിക്ക്​ കൈമാറുകയാണ്​ ഗവർണർ ചെയ്​തത്​. 

ബി.ജെ.പി നൽകിയ പരാതി കൈമാറാൻ ഗവർണറുടെ ഇടനില ആവശ്യ​മില്ലെന്ന്​ എം.ടി രമേശ്​ ഫേസ്​ബുക്കിൽ കുറിച്ചു. ഗവർണർക്ക്​ കൈ​കൊള്ളാൻ എത്രയോ നടപടികളുണ്ട്​​ അത്​ കൈകൊള്ളാൻ കഴിയുമോ എന്നാണ്​​ ചോദ്യമെന്ന​ും​ ഫേസ്​ബുക്ക്​ പോസ്​റ്റിൽ  രമേശ്​ വ്യക്​തമാക്കുന്നു. ​

​ഫേസ്​ബുക്ക്​ പോസ്​റ്റി​​​​​െൻറ പൂർണരൂപം:

പിണറായി വിജയൻ കേരളാ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവർണ്ണറെ സമീപിക്കുന്നത്. ആ പരാതി മുഖ്യമന്ത്രിക്ക് കൈമാറാൻ ഗവര്‍ണ്ണറുടെ ഇടനില ആവശ്യമുണ്ടോ? കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസ് അറിയാത്തതു കൊണ്ടല്ലല്ലോ ബിജെപി നേതാക്കൾ രാജ്ഭവനിലെത്തി പരാതി നൽകിയത്. ഒരു ഗവർണ്ണർക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികൾ ഉണ്ട്. അത് ചെയ്യാൻ പറ്റുമോ എന്നതാണ് ചോദ്യം. മറ്റെല്ലാവരെപ്പോലെയും ജീവിക്കാനും സംഘടനാ പ്രവർത്തനം നടത്താനും കണ്ണൂരിലെ ബിജെപി ആർഎസ്എസ് പ്രവർത്തകർക്കും അവകാശമുണ്ട്. അത് ഉറപ്പാക്കണമെന്നാണ് ആവശ്യം. അല്ലാതെ ആരുടേയും ഔദാര്യമല്ല ചോദിക്കുന്നത്. ഈ സംഘടനക്ക് അത് വാങ്ങി ശീലവുമില്ല.

Full View
Tags:    
News Summary - MT Ramesh facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.