തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് പോളിടെക്നിക്കുകളിൽ അംഗീകാരമില്ലാത്ത വാരാന്ത്യ എം.ടെക് കോഴ്സുകളുടെ ബലത്തിൽ എ.െഎ.സി.ടി.ഇ നിരക്കിൽ ഉയർന്ന ശമ്പളം പറ്റുന്ന അധ്യാപകരുടെ വിശദാംശം അക്കൗണ്ടൻറ് ജനറൽ തേടി. ഇത്തരം അധ്യാപകരുടെ വിശദാംശം ശേഖരിക്കാൻ സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി. ജൂലൈ 10നകം വിവരങ്ങൾ ഡയറക്ടറേറ്റിൽ എത്തിക്കണമെന്നാണ് പ്രിൻസിപ്പൽമാർക്ക് നിർദേശം.
സംസ്ഥാനത്തെ പോളിടെക്നിക്കുകളിൽ 250ഒാളം പേർ അംഗീകാരമില്ലാത്ത എം.ടെക് കോഴ്സിെൻറ ബലത്തിൽ എ.െഎ.സി.ടി.ഇ ശമ്പളം പറ്റുന്നുണ്ട്. വകുപ്പ് മേധാവി, പ്രിൻസിപ്പൽ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ എ.െഎ.സി.ടി.ഇ മാനദണ്ഡ പ്രകാരം അംഗീകൃത എം.ടെക് ബിരുദം വേണം.
എ.െഎ.സി.ടി.ഇ സ്കീം നടപ്പാക്കാൻ തീരുമാനിച്ചതോടെ പോളി അധ്യാപകരിൽ ഒരു വിഭാഗം സർക്കാറോ എയ്ഡഡ് മാനേജ്മെൻറുകളോ അറിയാതെ വാരാന്ത്യ എം.ടെക് കോഴ്സുകൾക്ക് ചേർന്ന് ബിരുദം നേടുകയായിരുന്നു. കോളജിൽ ഹാജരുള്ള ദിവസങ്ങളിൽ പോലും വാരാന്ത്യ കോഴ്സുകൾക്ക് ഹാജരായെന്നാണ് രേഖ.
തിരുനെൽവേലി എം.എസ് യൂനിവേഴ്സിറ്റി, വിനായക മിഷൻ യൂനിവേഴ്സിറ്റി, എസ്.ആർ.എം യൂനിവേഴ്സിറ്റി, അണ്ണാ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് മിക്കവരും എം.ടെക്കിന് ചേർന്നത്. വാരാന്ത്യ എം.ടെക് കോഴ്സ് ജയിച്ച സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് ഇവർ പ്രതിമാസം 25,000 രൂപ മുതൽ ശമ്പള വർധന നേടി. കടുത്ത സമ്മർദങ്ങളെ തുടർന്ന് 2019 ഫെബ്രുവരി 12ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ അംഗീകാരമില്ലാത്ത എം.ടെക് ബിരുദങ്ങളുടെ ബലത്തിൽ എ.െഎ.സി.ടി.ഇ സ്കീം നേടിയവർക്ക് ഒറ്റത്തവണ അംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കി.
ഇതിൽ ഹൈകോടതിയിൽ കേസ് നിലവിലുണ്ട്. ഇതിനിടെയാണ് പരാതികളെ തുടർന്ന് അക്കൗണ്ടൻറ് ജനറൽ വിശദാംശങ്ങൾ തേടിയത്. ഒാരോ അധ്യാപകരും ലക്ഷക്കണക്കിന് രൂപയാണ് എ.െഎ.സി.ടി.ഇ സ്കീമിലൂടെ അധികമായി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.