കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കഴിഞ്ഞ ദിവസത്തേക്കാൾ ആരോഗ്യനില മോശമായിട്ടില്ല. ഇപ്പോൾ നൽകുന്ന ചികിത്സകളോട് നേരിയ രീതിയിൽ എം.ടി പോസിറ്റീവായി പ്രതികരിക്കുന്നുണ്ട്.
മെഡിക്കൽ ടീം എം.ടിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മെഡിക്കൽ ടീം അറിയിച്ചു. ശ്വാസതടസത്തെ തുടർന്ന് അദ്ദേഹത്തെ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തിന് ഹൃദയസ്തംഭനവും ഉണ്ടായി.
നിലവിൽ ഐ.സി.യുവിലാണ് അദ്ദേഹം ചികിത്സയിൽ തുടരുന്നത്. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്.ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി ശ്രീകാന്ത്, മരുമകൻ ശ്രീകാന്ത് എന്നിവരുൾപ്പെടെയുള്ള ബന്ധുക്കൾ ഒപ്പമുണ്ട്.
മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, മന്ത്രി എ.കെ ശശീന്ദ്രൻ, ചിഞ്ചുറാണി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സാഹിത്യകാരൻ എൻ.എൻ കാരശ്ശേരി, ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള, സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, തുഞ്ചൻ സ്‌മാരക ട്രസ്റ്റ് സെക്രട്ടറി പി.നന്ദകുമാർ എം.എൽ.എ, എം.കെ മുനീർ എം.എൽ.എ, എ പ്രദീപ്‌കുമാർ, സംവിധായകൻ ഹരിഹരൻ, നടൻ വിനീത് തുടങ്ങി രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യ-ചലച്ചിത്ര മേഖലകളിലെ ഒട്ടേറെപ്പേർ എംടിയുടെ കുടുംബത്തിന് ആശ്വാസമേകി ആശുപത്രിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.