കൊച്ചി: ഭർത്താവിനും സി.ഐക്കുമെതിരെ കുറിപ്പെഴുതി യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കൂടുതൽ നടപടികളിലേക്ക്. മൂഫിയയുടെ ഭർത്താവ് സുഹൈലിനേയും കുടുംബത്തേയും പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൈലിനൊപ്പം പിതാവ് പിതാവ് യൂസഫ് മാതാവ് റുഖിയ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബുധനാഴ്ച പുലർച്ചെ കോതമംഗത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
ഭർതൃവീട്ടുകാർ പീഡിപ്പിച്ചെന്നും ആലുവ സി.ഐ മോശമായി പെരുമാറിയെന്നും ആരോപിച്ചായിരുന്നു നിയമ വിദ്യാർഥിനി ആലുവ എടയപ്പുറം ടൗൺഷിപ് റോഡിൽ കക്കാട്ടിൽ 'പ്യാരിവില്ല'യിൽ ദിൽഷാദിെൻറ മകൾ മൂഫിയ പർവീൻ ആത്മഹത്യ ചെയ്തത്. ഭർതൃപീഡന പരാതിയിൽ പൊലീസ് സ്റ്റേഷനിൽ അനുരഞ്ജന ചർച്ച നടന്നിരുന്നു. ഇതിനുശേഷം വീട്ടിലെത്തി സി.ഐക്കെതിരെ കത്ത് എഴുതിെവച്ചാണ് തൂങ്ങിമരിച്ചത്.
കോതമംഗലം സ്വദേശി സുഹൈലുമായി ഏപ്രിൽ മൂന്നിനായിരുന്നു മൂഫിയയുടെ നിക്കാഹ്. നിക്കാഹിെൻറ ഭാഗമായുള്ള വിരുന്ന് കോവിഡ് ഇളവിനെ തുടർന്ന് ഡിസംബറിൽ നടത്താനിരിക്കുകയായിരുന്നു. ഇതിനിടെ സ്ത്രീധന തർക്കത്തെ തുടർന്ന് ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഭർതൃപീഡനം ആരോപിച്ച് ആലുവ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. സി.ഐ സി.എൽ. സുധീറിെൻറ സാന്നിധ്യത്തിൽ ഇരുവരെയും തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെെവച്ച് സി.ഐ മോശമായി പെരുമാറിയതായി ആത്മഹത്യക്കുറിപ്പിലുണ്ട്. ഒക്ടോബർ 28ന് കോതമംഗലത്തെ മഹല്ലിൽ മുത്തലാഖ് ചൊല്ലുന്നതിന് സുഹൈൽ കത്ത് നൽകിയിരുന്നു. ഇതിന് യുവതിയും വീട്ടുകാരും വിസമ്മതിച്ചതും പീഡന കാരണമായെന്നും പറയുന്നു.
തൊടുപുഴ അൽ അസ്ഹർ ലോ കോളജിൽ മൂന്നാം വർഷ നിയമവിദ്യാർഥിനിയാണ് മൂഫിയ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും വീട്ടുകാരുമായി ആലോചിച്ചാണ് വിവാഹിതരായത്. ബിരുദാനന്തര ബിരുദധാരിയാണ് സുഹൈൽ. നിക്കാഹ് സമയത്ത് സുഹൈലോ വീട്ടുകാരോ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ, പിന്നീട് പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.