കല്‍പറ്റ/തൃക്കരിപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിക്കുന്ന വനിതദിന പരിപാടിയില്‍ പങ്കെടുക്കാനത്തെിയ മലയാളികളായ മൂന്ന് വനിത പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ മഫ്ത അഴിപ്പിച്ചതായി പരാതി. ലോക വനിതദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വനിത ജനപ്രതിനിധികള്‍ക്കുവേണ്ടി ഗുജറാത്തിലെ ഗാന്ധിനഗറില്‍ സംഘടിപ്പിച്ച ‘സ്വച്ഛ് ശക്തി’ വനിതസമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയ വയനാട് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷഹര്‍ബാന്‍ സൈതലവി, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. ഫൗസിയ, ചെങ്കള ഗ്രാമപഞ്ചായത്ത് ഷാഹിന സലീം എന്നിവര്‍ക്കാണ് ദുരനുഭവം.
രാവിലെ 11ന് ഹാളില്‍ പ്രവേശിക്കുമ്പോഴാണ് കറുത്ത മഫ്ത അഴിച്ചുവെക്കാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്. നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത തട്ടമിടുന്നത് അനുവദിക്കാനാകില്ളെന്നായിരുന്നു വിശദീകരണം. മതാചാരപ്രകാരമുള്ള വസ്ത്രമാണെന്ന് പറഞ്ഞെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് മഫ്ത ഊരി സാരിത്തലപ്പുകൊണ്ട് തല മറച്ചാണ് അകത്ത് പ്രവേശിക്കാനായതെന്ന് ഷഹര്‍ബാന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഊരിയ മഫ്ത കൈയില്‍ എടുക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് വെളിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കറുത്ത വസ്ത്രം ധരിക്കാന്‍ പാടില്ളെന്ന് നിര്‍ദേശം ലഭിച്ചിട്ടില്ളെന്ന് അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.