കോഴിക്കോട്: യു.എ.പി.എ കേസിൽ മാസങ്ങളോളം ജയിൽ വാസം അനുഭവിച്ച അലൻ ശുഹൈബിന്‍റെ പിതാവ് മുഹമ്മദ് ശുഹൈബ് തോറ്റു. കോഴിക്കോട് കോര്‍പ്പറേഷൻ വലിയങ്ങാടി വാർഡിൽ ആർ.എം.പി സ്ഥാനാർഥിയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി എസ്.കെ.അബൂബക്കറാണ് ഇവിടെ വിജയിച്ചത്.
കമ്മ്യൂണിസ്റ്റ് നയങ്ങളിൽ നിന്ന് സി.പി.എം വ്യതിചലിക്കുന്നതിനെതിരായിട്ടാണ് മത്സരിക്കാനിറങ്ങിയതെന്ന് മുഹമ്മദ് ശുഹൈബ് വ്യക്തമാക്കിയിരുന്നു.
ശക്തികേന്ദ്രമായ ഒഞ്ചിയത്തും ആർ.എം.പിക്ക് കനത്ത തിരിച്ചടി ആണ് ഉണ്ടായത്. നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും വൈസ് പ്രസിഡന്റിന്റെയും വാർഡുകൾ സി.പി.എം പിടിച്ചെടുത്തു. 2, 3 വാര്‍ഡുകളാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. നിര്‍ണായക സീറ്റുകള്‍ നഷ്ടമായെങ്കിലും ഒഞ്ചിയത്ത് ഭരണം നിലനിർത്താൻ ആർ.എം.പിക്ക് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.