ഇരുമുന്നണികളും ഒപ്പത്തിനൊപ്പം: മുക്കം ആരു ഭരിക്കണമെന്ന് മജീദ്​ തീരുമാനിക്കും

മുക്കം: മുക്കത്ത് മജീദാണ്​ താരം. വോ​ട്ടെണ്ണൽ കഴിഞ്ഞപ്പോൾ​ എല്ലാവരും മജീദി​െൻറ പിറകെയാണ്​. നഗരസഭ ആരു ഭരിക്കണമെന്ന്​ സ്വതന്ത്രനായി ഇരട്ടക്കുളങ്ങര ഡിവിഷനിൽനിന്ന് വിജയിച്ച മുഹമ്മദ് അബ്​ദുൽ മജീദ്​ തീരുമാനിക്കും. നഗരസഭയിൽ ഇരുമുന്നണികളും 15 വീതം സീറ്റുകൾ നേടി ബലാബലത്തിലായ സാഹചര്യത്തിൽ മജീദി​െൻറ നിലപാടാണ്​ അതിനിർണായകം.

അബ്​ദുൽ മജീദ് മുസ്​ലിം ലീഗ് പ്രവർത്തകനാണ്. പ​േക്ഷ, വിമതനായാണ്​ 328 വോട്ട് നേടി വിജയിച്ചത്. എതിരാളി മുസ്​ലിം ലീഗിലെ അബ്​ദുൽ ഷരീഫായിരുന്നു. 312 വോട്ടാണ്​ ശരീഫിന്​ ലഭിച്ചത്​. സി.പി.എമ്മിലെ എ.പി. ഷാലു 39ഉം ബി.ജെ.പിയിലെ ഇ.പി. രവീന്ദ്രൻ 112ഉം വോട്ട്​​ നേടി.

മുസ്​ലിം ലീഗ് മണ്ഡലം സെക്രട്ടറിയുടെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് വിമതനായി മത്സരിച്ചതെന്നാണ്​ മജീദ്​ പറഞ്ഞത്​. ഇക്കാരണത്താൽ തനിക്ക് മുസ്​ലിം ലീഗ്​, സി.പി.എം, ബി.ജെ.പി, എ.പി സുന്നി ക്യാമ്പുകളിൽനിന്ന്​ വോട്ട്​ ലഭിച്ചിട്ടുണ്ട്​. ഭരിക്കാൻ ആരുടെ ഭാഗത്ത് കൂടണമെന്ന കാര്യം വോട്ട് തന്ന ഇവർ തീരുമാനിക്കണമെന്നാണ്​ മുഹമ്മദ് അബ്​ദുൽ മജീദി​െൻറ ഇപ്പോഴത്തെ നിലപാട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.