മുല്ലപ്പെരിയാർ അണക്കെട്ട്: എം.കെ. സ്റ്റാലിൻ പിണറായി വിജയനുമായി നാളെ ചർച്ച നടത്തും

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടി​െന്റ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട വിഷയം വ്യാഴാഴ്ച കേരളത്തിലെത്തുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുമെന്ന് ജലവിഭവ മന്ത്രി ദുരൈമുരുഗൻ പറഞ്ഞു.

അറ്റകുറ്റപ്പണികൾക്കായി നിർമാണ സാമഗ്രികളുമായി ഇടുക്കിയിലേക്ക് പുറപ്പെട്ട തമിഴ്നാട് പൊതുമരാമത്ത് വകുപ്പി​​െന്റ ലോറി വള്ളക്കടവ് ചെക്ക്പോസ്റ്റിൽ തടഞ്ഞതായി എ.ഐ.എ.ഡി.എം.കെ ​നേതാവ് എടപ്പാടി കെ. പളനിസ്വാമിയുടെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഡിസംബർ നാലിനാണ് ഈ സംഭവമുണ്ടായത്. പ്രശ്നത്തിൽ രമ്യമായ പരിഹാരത്തിന് എം.കെ. സ്റ്റാലിൻ പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Mullaperiyar Dam: M.K. Stalin will hold talks with Pinarayi Vijayan tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.