മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു; പെരിയാറിൽ ജാഗ്രതാ നിർദേശം

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. രാവിലത്തെ റിപ്പോർട്ട് പ്രകാരം 141.40 അടിയായാണ് ജലനിരപ്പ് ഉയർന്നത്. ഇന്നലെ 141 അടിയായിരുന്നു ജലനിരപ്പ്.

അതേസമയം, തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ് ഇന്നലെ ഉയർത്തിയിരുന്നു. ഇതോടെ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായിട്ടുണ്ട്. സെക്കൻഡിൽ 511 ഘനയടി വെള്ളാണ് തമിഴ്നാട് ടണൽ വഴി വൈഗ ഡാമിലേക്ക് കൊണ്ടു പോയിരുന്നത്. ഇത് 1100 ഘനയടിയായാണ് ഉയർത്തിയത്.

ഡിസംബർ മൂന്നിനാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായത്. 142 അടിയാണ് അനുവദനീയ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് വീണ്ടും ഉയർന്നാൽ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി അധികവെള്ളം ഒഴുക്കികളയേണ്ടി വരും.

ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.