കുമളി: സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിച്ച ഉന്നതാധികാര സമിതിയുടെ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശനം ചൊവ്വാഴ്ച . 16 മാസത്തെ ഇടവേളക്ക് ശേഷമാണ് ഉന്നതാധികാര സമിതി സ്ഥിതിഗതികൾ വിലയിരുത്തുന്നത്. കേന്ദ്ര ജലവിഭവ കമീഷനിൽ അണക്കെട്ട് സുരക്ഷ വിഭാഗം ചീഫ് എൻജിനീയർ ഗുൽഷൻരാജ് ആണ് സമിതിയുടെ പുതിയ ചെയർമാൻ. അംഗങ്ങളായിരുന്ന മറ്റ് രണ്ടുപേരും മാറിയിട്ടുണ്ട്. സംസ്ഥാന ജലവിഭവ സെക്രട്ടറി ടിങ്കു ബിശ്വാൾ, തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറി എസ്.കെ. പ്രഭാകർ എന്നിവരാണ് പുതിയ അംഗങ്ങൾ.
ചൊവ്വാഴ്ച രാവിലെ 10ഒാടെയാണ് ഉന്നതാധികാര സമിതി അണക്കെട്ടിലേക്ക് പോകുക. ഡിസംബർ, ജനുവരി മാസങ്ങളിലെ മഴക്ക് മുമ്പ് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ചർച്ച ചെയ്യും. മുൻ സന്ദർശനത്തിലെ തീരുമാനങ്ങൾ നടപ്പാക്കിയത് സംബന്ധിച്ച് സന്ദർശനത്തിന് ശേഷമുള്ള യോഗം വിലയിരുത്തും. അണക്കെട്ടിൽ 123 അടി ജലമാണുള്ളത്. മഴ മാറിയതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 657 ഘനഅടിയായി കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിെൻറ അളവ് 1400ൽ നിന്ന് സെക്കൻഡിൽ 1000 ഘനഅടിയാക്കി കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.