തൊടുപുഴ: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്ന് വിടുേമ്പാഴുണ്ടാവുന്ന വിഷമമാണ് കഴിഞ്ഞ ദിവസം ജനങ്ങൾ പ്രകടിപ്പിച്ചതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. രാത്രി വെള്ളം തുടർന്ന് വിടരുതെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്നലെ രാത്രി വീണ്ടും തമിഴ്നാട് വെള്ളം തുറന്ന് വിടുകയാണുണ്ടായത്. തുടർന്ന് ചീഫ് സെക്രട്ടറി ഉൾപ്പടെ ഇടപ്പെട്ടപ്പോൾ വെള്ളത്തിന്‍റെ അളവ് കുറക്കാൻ തമിഴ്നാട് തയാറായി.
മുല്ലപ്പെരിയാറിൽ ഡാം തുറന്ന് വിടുന്നതുമായി ബന്ധപ്പെട്ട പ്രശ്നം മേൽനോട്ട സമിതിയേയും സുപ്രീംകോടതിയേയും അറിയിക്കും. ധിക്കാരപരമായ സമീപനമാണ് തമിഴ്നാടിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന ജനങ്ങളുടെ വിമർശനത്തെ തള്ളിക്കളയാനാവില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
അതേസമയം, മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറക്കുന്ന തമിഴ്നാട് നടപടിക്കെതിരെ കേരള കോൺഗ്രസ് പ്രതിഷേധിക്കും. പാർലമെന്‍റിന് മുന്നിലായിരിക്കും കേരള കോൺഗ്രസ് എം.പിമാരുടെ പ്രതിഷേധം. ജോസ്.കെ.മാണിയും തോമസ് ചാഴിക്കാടനുമായിരിക്കും വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് പാർലമെന്‍റിൽ പ്രതിഷേധമുയർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.