തിരുവനന്തപുരം: കോണ്‍ഗ്രസിെൻറ ആഭ്യന്തര പ്രശ്നങ്ങളില്‍ തലയിടാതെ സി.പി.എമ്മിെൻറ ദ യനീയ പരാജയത്തിന് അടിയന്തര പരിഹാരം കാണാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമി ക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായിയുടെ ഒറ്റമൂലി കോണ്‍ഗ്രസിന് ആവശ്യമില്ല. ബി.ജെ.പിക്കെതിരെ ജനാധിപത്യ-മതേതര ശക്തികളുടെ മുന്നണിക്ക് നേതൃത്വം നല്കിയ രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ശ്രമിച്ച നേതാവാണ് പിണറായി. ബി.ജെ.പിയെ സഹായിക്കുകയെന്ന ലക്ഷ്യം മനസ്സില്‍ സൂക്ഷിച്ചാണ് ഇൗ നീക്കം നടത്തിയത്. ആ പാപക്കറ അത്ര പെട്ടെന്ന് കഴുകിക്കളയാന്‍ പിണറായിക്ക് സാധിക്കില്ല.
സി.പി.എമ്മിെൻറ അന്ത്യകർമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന നേതാവാണ് പിണറായി. ബി.ജെ.പി സര്‍ക്കാറിനെതിരെ ശക്തമായ നിലപാടും ഇടപെടലും നടത്തുന്നത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കുന്നത് നന്നാകും.യൂനിവേഴ്സിറ്റി കോളജില്‍ വിദ്യാർഥിക്ക് കുത്തേറ്റ സംഭവം ഞെട്ടിക്കുന്നതാണ്. ഗുണ്ടകളുടെ പരിശീലനക്കളരിയായി സി.പി.എം കലാശാലകളെ മാറ്റി. മിക്ക കലാശാലകളും മയക്കുമരുന്നിെൻറ പിടിയിലാണ്. മാരകായുധങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളായി കോളജുകൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.