ന്യൂഡൽഹി: വടകര ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നതി ൽ വന്ന കാലതാമസത്തിന് ഉത്തരവാദിത്തമേറ്റ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമ ചന്ദ്രൻ. നോട്ടക്കുറവ് പരസ്യമായി സമ്മതിക്കുന്നതിന് മടിയില്ല. താൻ വീണ്ടും മത്സരി ക്കാത്ത സാഹചര്യത്തിൽ ഒരാളെ നേരത്തേ തന്നെ നിർദേശിക്കാൻ കഴിയണമായിരുന്നു. പി. ജയരാ ജനാണ് എതിർസ്ഥാനാർഥി എന്നു വന്നതോടെയാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ കാര്യത്തി ൽ പുതിയ ചില പരിഗണനകൾ ആവശ്യമായി വന്നതെന്നും അദ്ദേഹം പറഞ്ഞു.
പട്ടികയെച്ചൊല്ലി ചർച്ച നീണ്ടെങ്കിലും സ്ഥാനാർഥി നിർണയം കഴിഞ്ഞപ്പോൾ തൃപ്തിയുണ്ട്. പൂർണ ജാഗ്രതയും പ്രായോഗിക വീക്ഷണവും പ്രതിഫലിക്കുന്നതാണ് പട്ടിക. ജയസാധ്യതക്കാണ് ഉൗന്നൽ നൽകിയ ത്. പരിചയ സമ്പന്നതയും യുവത്വവും ഒന്നിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാ ജനവിഭാഗങ് ങളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്താനും സാധിച്ചു. ഉപരിവർഗ സ്ഥാനാർഥികളുടേതല്ല കോൺഗ്രസ് പട്ടിക.
ഗ്രൂപ് പൂർണമായി അവസാനിച്ചു എന്ന് പറയാനാവില്ല. അതു പരിഗണിക്കാതിരിക്കാൻ കഴിഞ്ഞിട്ടുമില്ല. രണ്ടു മൂന്നു സീറ്റുകളിൽ തർക്കം പ്രയാസങ്ങൾ ഉണ്ടാക്കി. എന്നാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് തർക്കം കുറവായിരുന്നു. ഗ്രൂപ് അടിസ്ഥാനത്തിൽ നിർദേശിക്കപ്പെട്ട പേരുകളിൽനിന്ന് ഏറ്റവും മികച്ച സ്ഥാനാർഥിയെ നിശ്ചയിച്ചു. ഗ്രൂപ് സമവാക്യങ്ങൾക്കപ്പുറം, ഇത്തവണത്തെ മത്സരത്തിെൻറ ദേശീയ, സംസ്ഥാന പ്രാധാന്യം കണക്കിലെടുത്താണ് മുന്നോട്ടു പോയത്.
ഉത്തരവാദിത്തങ്ങൾ മുൻനിർത്തിയാണ് ഇൗ പിന്മാറ്റം. ആ ഒഴിവിലേക്ക് വെറുതെ തള്ളിക്കയറാൻ ആർക്കും അവസരം കൊടുത്തിട്ടില്ല. അർഹരായവരെ തന്നെയാണ് മത്സരത്തിന് നിയോഗിക്കുന്നത്. മുതിർന്നവരുണ്ടെങ്കിൽ പട്ടികയുടെ ഗൗരവം കൂടുമെന്നത് ശരിയാണെന്നു മാത്രം. എന്നെ സംബന്ധിച്ചാണെങ്കിൽ, പാർട്ടി വളർത്താനും തെരഞ്ഞെടുപ്പു നടത്താനുമാണ് ഏൽപിച്ച ഉത്തരവാദിത്തം.
അദ്ദേഹം മത്സരിക്കണമെന്ന് നിർദേശിച്ചിരുന്ന ആളാണ് ഞാൻ. എന്നാൽ, എതിരാളിയുടെ പേരു വന്നതോടെ മാറ്റം ആവശ്യമായി വന്നു.
അക്രമരാഷ്ട്രീയത്തിനെതിരായ ജനവിധിയാണ് വടകരയിൽനിന്ന് ഉണ്ടാകേണ്ടത്. അത് വിഷയമാക്കും. വടകരയിലെ സ്ഥാനാർഥി നിർണയം വഴി സി.പി.എം ഉയർത്തിയത് ഒരു വെല്ലുവിളിയാണ്. അത് ആ തട്ടകത്തിൽ തന്നെ പരാജയപ്പെടുത്താൻ പൊതുസമൂഹത്തിന് ബാധ്യതയുണ്ട്. അക്രമ രാഷ്ട്രീയത്തിൽ കൊല്ലപ്പെടുന്നവർ പാവപ്പെട്ടരും പിന്നാക്ക, ന്യൂനപക്ഷങ്ങളിൽ പെടുന്നവരുമാണ്. ആയുധനിർമാണം കുടിൽ വ്യവസായമാകുന്ന രാഷ്ട്രീയത്തിൽനിന്ന് കേരളത്തിന് മുക്തിവേണം.
ആശയമാണ് ആയുധമാകേണ്ടതെന്നും ആയുധമെടുക്കുന്നവൻ ഭീരുവാണെന്നും വരണം. അക്രമ രാഷ്ട്രീയത്തിനൊപ്പം സർക്കാറിെൻറ ഭരണ പരാജയം, പ്രളയ പുനർനിർമാണ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശബരിമല വിഷയമാക്കിയത് എന്നിവയും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ബി.ജെ.പിക്കെതിരെ കെ. മുരളീധരൻ എടുക്കുന്ന നിലപാടുകളോട് കടുത്ത അതൃപ്തിയാണ് അവരുടെ നേതാക്കൾക്ക് എന്ന കാര്യം ആരോപണങ്ങൾ ഉന്നയിക്കുന്നവർ കാണണം. യഥാർഥത്തിൽ ബി.ജെ.പിക്ക് വടകരയിൽ മുരളീധരൻ വെല്ലുവിളിയാണ് ഉയർത്തുന്നത്.
പരമാവധി സീറ്റു നേടുക എന്ന ലക്ഷ്യത്തിലാണ് കോൺഗ്രസ്. മോദിയെ അധികാരത്തിൽനിന്ന് ഇറക്കാനാണ് ആ സീറ്റുകൾ. അതിനിടയിൽ എന്തു നീക്കുപോക്ക്?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.