തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗ്യനെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലാത്തിനും ക്യാപ്റ്റനാകാൻ മുല്ലപ്പള്ളി യോഗ്യനാണ്. എന്നുവെച്ച് മറ്റുള്ളവർക്ക് അയോഗ്യതയില്ല '-വാർത്തസമ്മേളനത്തിൽ മുരളീധരൻ പറഞ്ഞു.പ്രതിപക്ഷനേതാവുമായി കുറേനാളായി സംസാരിച്ചിട്ട്. അദ്ദേഹത്തിന് വിളിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിക്കാണാത്തതിനാൽ വിളിച്ചില്ല.
മുല്ലപ്പള്ളിയുമായി വ്യക്തിപരമായി നല്ല ബന്ധമാണ്. ഞങ്ങൾക്കിടയിൽ മൂന്നാമെൻറ ആവശ്യമില്ല. അത് പ്രസിഡൻറ് എന്ന നിലക്ക് മാത്രമല്ല. മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന വ്യക്തിയുമായി തനിക്കൊരു ബന്ധമുണ്ട്, കടപ്പാടുണ്ട്. കെ. കരുണാകരൻ മാനസികസംഘർഷം അനുഭവിച്ചപ്പോൾ തെന്ന കോൺഗ്രസിൽ എടുക്കണമെന്ന് വളരെ ശക്തമായ നിലപാടെടുത്ത ആളാണ് മുല്ലപ്പള്ളി.
കരുണാകരെൻറ സഹായംകൊണ്ട് വന്നവർ അദ്ദേഹത്തോട് നന്ദികേട് കാണിച്ചപോലെ മുരളീധരൻ ഒരിക്കലും മുല്ലപ്പള്ളിയോട് കാണിക്കില്ല. പുനഃസംഘടനയുടെ കാര്യത്തിൽ തന്നോട് ആരും ആലോചിച്ചിട്ടില്ല. ആലോചിക്കേണ്ടയത്ര പ്രധാന്യമില്ലാത്ത ആളാണെങ്കിൽ പരാതിയില്ല. ഇനി പരാതി പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിഴൽയുദ്ധം നടത്തരുതെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: നേതൃത്വത്തിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച കെ. മുരളീധരൻ എം.പി അടക്കമുള്ളവർക്കെതിരെ രംഗത്തുവന്ന കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.പിമാർ നിഴൽയുദ്ധം നടത്തരുെതന്ന് തുറന്നടിച്ചു.പാർട്ടിയിൽ കൂടിയാലോചനയില്ലെന്ന മുരളിയുടെ ആരോപണവും അദ്ദേഹം തള്ളി. സര്ക്കാറിെനതിരായ സമരം നിര്‍ത്തിയത് എല്ലാവരോടും ആലോചിച്ചാണ്.സംസ്ഥാനത്തിെൻറ പൊതുതാൽപര്യം മാനിച്ചായിരുന്നു തീരുമാനം. ആരെയും ഭയപ്പെടുന്നില്ല. അങ്ങനെ കരുതുന്നവർക്ക് െതറ്റി.സംഘടനപരമായ വിവാദങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.