തിരുവനന്തപുരം: കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിന് ഉത്തരവാദികൾ സി.പി.എമ്മാണ െന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എം സംസ്ഥാന സെക്രട്ടറി ചെെങ്കാടി താഴെ വെക്കണം. നാണ ം കെട്ടവർ, പ്രാകൃതൻമാർ, ഭീരുക്കൾ ഇവർ കേരള രക്ഷാ യാത്രയാണ് നടത്തുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
സ്റ്റാലിനിസ്റ്റ് നേതൃത്വത്തിെൻറ ഭരണമാണ് ഇവിടെ നടക്കുന്നത്. ഇൗ രണ്ട് ചെറുപ്പക്കാരും ചെയ്ത തെറ്റ് എന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു. സി.പി.എമ്മിന് കൊലയാളികളെ പരിശീലിപ്പിക്കാനുള്ള കേന്ദ്രങ്ങളും ഗുണ്ടകളും ഉണ്ട്. പരിശീലനം നടത്തിയ ഗുണ്ടകൾ തന്നെയാണ് കൊലപാതകം നടത്തിയത്. മുഖ്യമന്ത്രി ഭീരുവാണ്. ധീരനാണെങ്കിൽ ഇനി തങ്ങളുടെ പാർട്ടിക്കാർ ആയുധമെടുക്കില്ലെന്ന് ഇന്ന് പ്രഖ്യാപിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കുറെ തെമ്മാടികളുടെ കൈയിലല്ലേ രാഷ്ട്രീയം. നിർത്തു കൊലപാതകം. ഇനി അക്രമമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയാൽ മറ്റുള്ളവർ ആയുധമെടുത്താൽ അത് തടയാൻ കോൺഗ്രസും മുന്നിലുണ്ടാകും. ഇപ്പോൾ സി.ബി.െഎ അന്വേഷണത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും പൊലീസ് അന്വേഷണം നടക്കെട്ടയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
കാസർകോട് കൊല്ലപ്പെട്ട കൃപേഷിെൻറ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നു:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.