തിരുവനന്തപുരം: അൽഖാഇദ ഭീകരവാദികളുടെ സാന്നിധ്യം സംസ്ഥാന ഇൻറലിജൻസും പൊലീസും അറിയാതിരുന്നത് ഗുരുതരവീഴ്ചയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നതിന് തെളിവാണിത്. സി.പി.എം ഭരണം കേരളത്തെ ഭീകരവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റി. എല്ലാ രാജ്യദ്രോഹ ശക്തികള്‍ക്കും എപ്പോള്‍ വേണമെങ്കിലും കേരളത്തില്‍ വന്നുപോകാമെന്ന അപകടകരമാണെന്നും കെ.പി.സി.സി പ്രസിഡൻറ് പറഞ്ഞു.
അതേസമയം, സർക്കാറിനെതിരെ സമരം നടത്തുന്ന യുവാക്കള്‍ക്കും വിദ്യാർഥികള്‍ക്കുമെതിരെ െപാലീസ് നരനായാട്ട് നടത്തുന്നു. ഭരണകൂട ഭീകരതയാണ് കേരളത്തില്‍. എല്ലാ ക്രമക്കേടുകളുെടയും കേന്ദ്രബിന്ദു മുഖ്യമന്ത്രിയാണ്.
സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളിൽ സി.പി.എം നേതാക്കളും മക്കളും ഉള്‍പ്പെടുമെന്ന് ഉറപ്പായപ്പോള്‍ മതസ്പർധ വളര്‍ത്തി കലാപം സൃഷ്ടിക്കാനാണ് പാര്‍ട്ടി സെക്രട്ടറിയുടെ ശ്രമം. മത വികാരം ഇളക്കിവിടാന്‍ വിശുദ്ധ മതഗ്രന്ഥങ്ങളെ ഉപയോഗിക്കുന്നത് അത്യന്തം അപകടകരമാണ്. മതത്തെ ദുരുപയോഗിച്ച് ന്യൂനപക്ഷത്തെ ഒപ്പം നിര്‍ത്താനുള്ള സി.പി.എം തന്ത്രമാണിത്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇൗ നീക്കം ജനം തള്ളും.
സ്വര്‍ണക്കടത്ത് അന്വേഷണം സി.പി.എം നേതാക്കളുെടയും മന്ത്രിമാരുെടയും കുടുംബാംഗങ്ങളുെടയും പടിവാതിക്കല്‍ എത്തി. കേസിൽ സി.പി.എം, ബി.ജെ.പി നേതാക്കളുടെ പങ്ക് അന്വേഷിക്കണം. ജലീലിനെ സംരക്ഷിക്കുന്ന സി.പി.എം നിലപാടിനോട് പ്രതികരിക്കാന്‍ പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.