തിരുവനന്തപുരം: മുൻ പി.എസ്.സി ചെയർമാനും സംസ്കൃത സർവകലാശാല വി.സിയുമായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണൻ കോൺഗ്രസ് അംഗം പോലുമല്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.എസ്. രാധാകൃഷ്ണൻ അടക്കമുള്ളവർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന ചില വാർത്തകൾ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം. യഥാർഥ കോൺഗ്രസുകാർക്കാർക്കും പാർട്ടി വിട്ടുപോകാനാകില്ല. പഴയ രാമൻനായരെ തനിക്കറിയാം.
എന്നാൽ, പുതിയ രാമൻനായരെ തനിക്കറിയില്ല. കോൺഗ്രസ് ഒരിക്കലും സംഘ്പരിവാറുമായി കൂട്ടുചേർന്നിട്ടില്ല. സി.പി.എമ്മാണ് നേരത്തെ ഇത്തരക്കാരുമായി ചങ്ങാത്തമുണ്ടാക്കിയത്. കെ.ജി. മാരാർ അടക്കമുള്ളവരുമായി സി.പി.എമ്മിനായിരുന്നു ബന്ധമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.