തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് സി.പി.എം ഗുണ്ടകളുടെയും സാമൂഹികവിരുദ്ധരുടെയും രാവണൻ കോട്ടയായി മാറിയെന ്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിലെ ഏറ്റവും പ്രഗല്ഭരായ വിദ്യാർഥികളെ ഒരു കാലത്ത് വാ ർത്തെടുത്ത ഈ ഉന്നതവിദ്യാഭ്യാസ കേന്ദ്രം ഇന്ന് കുറ്റവാളികളുടെ താവളമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച യൂനിവേഴ്സിറ്റി കോളജിലെത്തിയ ഏതാനും കെ.എസ്.യു പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ അധ്യാപകർപോലും മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇത് അവിടത്തെ അധ്യാപകരുടെ നിലവാരത്തകർച്ചയിലേക്കു വിരൽചൂണ്ടുന്നു. ഇവർ ശിക്ഷണം കൊടുക്കുന്ന വിദ്യാർഥികൾ നാളെ എന്തായി തീരുമെന്നതിെൻറ സൂചനയാണിത്. മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാൻ കെ.എസ്.യു പ്രവർത്തകരുടെ മേൽ പൊലീസ് കുതിര കയറുകയാണ്. ഇതു തീക്കളിയാണെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പ് നൽകി. സർ സി.പി നാടുവാണ അനന്തപുരിയിൽ അതേ മോഡലിൽ വാഴാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കിൽ അതു മൗഢ്യമാണെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ഭരണഘടന നിർമിത സ്ഥാപനങ്ങളായ സർവകലാശാലയും പി.എസ്.സിയും ഇപ്പോൾ വിശ്വാസ്യത തകർന്ന സ്ഥാപനങ്ങളാണ്. ഈ സർക്കാർ അധികാരമേറ്റശേഷം നിലവിൽ വന്ന പുതിയ ഭരണസമിതി പി.എസ്.സിയിൽ ക്രമക്കേടും സ്വജനപക്ഷപാതവും ആചാരമാക്കി. എസ്.എഫ്.ഐ നേതാക്കളുടെ വീടുകൾ ഇപ്പോൾ പി.എസ്.സി ഓഫിസായി മാറി. ഇത് അഭ്യസ്തവിദ്യരോടു കാട്ടുന്ന ക്രൂരമായ വഞ്ചനയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.