തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ചെന്നിത്തല പറയുന്ന അഴിമതിയെല്ലാം ശരിവെക്കുന്നതാണ് സർക്കാറിന്റെ നടപടികളെന്നും മുല്ലപ്പള്ളി പറഞ്ഞു. പൂന്തുറയിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം.
അതേസമയം, കേരളത്തിലെ വോട്ടർമാർ വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദമാക്കേണ്ട കാര്യമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. രാഹുലിന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു. കോവിഡ് കാലത്ത് അമേത്തിയിൽ ഏറ്റവുമധികം സഹായമെത്തിച്ചത് രാഹുലാണെന്നും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.