കണ്ണൂർ: മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർഥിക്ക് പിന്തുണതേടി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബി.ജെ.പി സ്ഥാനാർഥിയെ തോൽപിക്കാൻ യു.ഡി.എഫുമായി നീക്കുപോക്കിന് സി.പി.എം തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
ആർ.എസ്.എസിനെതിരെ നേമത്തടക്കം ശക്തനായ സ്ഥാനാർഥിയെയാണ് യു.ഡി.എഫ് നിർത്തിയത്. എന്നാൽ, മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർഥിയെയാണ് സി.പി.എം മത്സരിപ്പിക്കുന്നത്. ഇയാൾ ആർ.എസ്.എസുകാരനായ സ്വർണവ്യാപാരിയുമായി അടുത്ത ബന്ധമുള്ളയാളാണ്. സി.പി.എം-ആർ.എസ്.എസ് അന്തർധാര സജീവമാണ്. ധർമടത്ത് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നടന്ന കലാപരിപാടി ലക്ഷങ്ങളുടെ ധൂർത്താണ്. 200 കോടി രൂപയാണ് പിണറായി വിജയൻ പി.ആർ വർക്കിനായി െചലവഴിച്ചത്. ക്യാപ്റ്റനെന്ന് പിണറായിയെ വിളിച്ചതും പി.ആർ ഏജൻസിയാണ്. എസ്.ഡി.പി.ഐയുമായി 72 മണ്ഡലങ്ങളിൽ എൽ.ഡി.എഫ് നീക്കുപോക്കുണ്ട്.
മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐയുടെയും തലശ്ശേരിയിൽ ബി.ജെ.പിയുടെയും വോട്ടുകൾ യു.ഡി.എഫിന് ആവശ്യമില്ല. പി. ജയരാജനും ഇ.പി. ജയരാജനും കോടിയേരിയും നടത്തിയ പ്രസ്താവനകൾ സി.പി.എമ്മിൽ വളർന്നുവരുന്ന വിഭാഗീയതയാണ് കാണിക്കുന്നത്. കണ്ണൂരിൽ തെരഞ്ഞെടുപ്പ് സംവാദപരിപാടി മുഖ്യമന്ത്രിയുടെ വിടവാങ്ങൽ പ്രസംഗമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.