കുമളി: അണക്കെട്ടിെൻറ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 121ലേക്ക് ഉയർന്നുതുടങ്ങി. 120.30 അടിയാണ് ഞായറാഴ്ച അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിെൻറ വൃഷ്ടിപ്രദേശമായ തേക്കടിയിൽ 25.6ഉം പെരിയാർ വനമേഖലയിൽ 29.2 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. സെക്കൻഡിൽ 1947 ഘനഅടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 218 ഘനഅടി ജലമാണ് ഒഴുകുന്നത്. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 32.05 അടി ജലമാണുള്ളത്. ഇവിടേക്ക് സെക്കൻഡിൽ 323 ഘനഅടി ജലം ഒഴുകിയെത്തുന്നുണ്ട്. നീണ്ട ഇടവേളക്ക് ശേഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 121ലേക്ക് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.