കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിെല ജലനിരപ്പ് 152 അടിയാക്കി ഉയർത്തി ‘അമ്മ’യുടെ സ്വപ്നം നിറവേറ്റുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവം. മുല്ലപ്പെരിയാറിൽനിന്ന് തമിഴ്നാട്ടിലേക്ക് ജലം തുറന്നുവിടുന്നതിെൻറ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്ന പന്നീർശെൽവം.
അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുന്നതിന് മുന്നോടിയായി ബേബി ഡാം ബലപ്പെടുത്തണം. ഇക്കാര്യം കേരള സർക്കാറുമായി ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാർ അണക്കെട്ടിൽ 142 അടിവരെ ജലം സംഭരിക്കാനാണ് സുപ്രീംകോടതി അനുമതി നൽകിയിട്ടുള്ളത്. ബലക്ഷയമുള്ള അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി താഴ്ത്തണമെന്ന കേരളത്തിെൻറ ആവശ്യം നിരാകരിച്ചാണ് 142ലേക്ക് ഉയർത്തിയത്.
ഇത് 152 അടിയാക്കി ഉയർത്താൻ ശ്രമം നടത്തുമെന്നാണ് തമിഴ്നാട് ഉപമുഖ്യമന്ത്രി വ്യക്തമാക്കിയത്. 126.80 അടി ജലമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. രാവിലെ 9.30ഒാടെ തേക്കടിയിലെത്തിയ പന്നീർശെൽവം തേക്കടി ദേവീക്ഷേത്രത്തിലെ പ്രാർഥനകൾക്ക് ശേഷമാണ് ജലം തുറന്ന് വിടുന്ന ഷട്ടറിലെത്തിയത്. ഇവിടെ പ്രത്യേക പൂജകൾ നടത്തി പൂക്കൾ ജലത്തിലർപ്പിച്ചു. ഇതിനുശേഷം ഷട്ടർ തുറക്കുന്നതിെൻറ സ്വിച്ച് ഒാൺ നിർവഹിച്ചു. പന്നീർശെൽവം ഉപമുഖ്യമന്ത്രിയായ ശേഷം കേരളത്തിലെ ആദ്യ പരിപാടിയാണിത്. സുരക്ഷക്കായി തമിഴ്നാട്ടിൽനിന്ന് വൻ പൊലീസ് സന്നാഹവും തേക്കടിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.