മുംബൈ: നഗരത്തിലും കൊങ്കൺ മേഖലയിലും കനത്ത മഴയെ തുടർന്ന് മുംബൈയിൽനിന്ന് മംഗലാപുരത്തേക്കും കേരളത്തിലേക്കുമുള്ള ട്രെയിനുകൾ പുറപ്പെട്ടില്ല. രാവിലെ 11.40ന് ലോക്മാന്യ തിലകിൽനിന്ന് പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസ് മാത്രമാണ് നിശ്ചിത സമയത്ത് പുറപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചക്ക് 3.20ന് മംഗലാപുരം ജങ്ഷനിലേക്ക് പുറപ്പെടേണ്ട മത്സ്യഗന്ധ എക്സ്പ്രസും വൈകീട്ട് 4.55ന് കൊച്ചുവേളിയിലേക്കു പുറപ്പെടേണ്ട എൽ.ടി.ടി- കൊച്ചുവേളി എക്സ്പ്രസും വൈകീട്ട് ഏഴരയായിട്ടും പുറപ്പെട്ടിട്ടില്ല.
ആസൻഗാവിൽ നാഗ്പുർ-മുംബൈ തുരന്തോ എക്സ്പ്രസ് പാളംതെറ്റിയതിനെ തുടർന്ന് നാസികിൽനിന്ന് വഴിതിരിച്ചുവിട്ട ഡൽഹി-നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ് (തിങ്കളാഴ്ച ഡൽഹിയിൽനിന്ന് പുറപ്പെട്ടത്) 13 മണിക്കൂർ വൈകി ചൊവ്വാഴ്ച രാത്രി 10.25ന് പൻവേലിൽ എത്തുമെന്നാണ് പ്രതീക്ഷ.
മൂന്ന് ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ബുധനാഴ്ച പുറപ്പെടേണ്ട ഗുവാഹതി-തിരുവനന്തപുരം എക്സ്പ്രസ് (12516), വ്യാഴാഴ്ച പുറപ്പെടേണ്ട കന്യാകുമാരി-ദിബ്രുഗർ എക്സ്പ്രസ് (15905), സെപ്റ്റംബർ മൂന്നിനുള്ള തിരുവനന്തപുരം-ഗുവാഹതി എക്സ്പ്രസ് (12515) എന്നിവയാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.