കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസില്‍ കക്ഷിചേർക്കണമെന്ന് അപേക്ഷിച്ച് മുനമ്പം നിവാസികൾക്കുവേണ്ടി കോഴിക്കോട് Waqf Tribunal നൽകിയ ഹരജി അനുവദിച്ചു. കക്ഷി ചേരാൻ അനുവദിച്ചതിനെ തുടർന്ന് അവരുടെ എതിർ ഹരജിയും മറ്റും നൽകാൻ കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
മുനമ്പം ഭൂമി പ്രശ്നത്തിൽ സംസ്ഥാന വഖഫ് ബോർഡ് നടപടിക്കെതിരെ ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ രണ്ട് അപ്പീലുകളിൽ കക്ഷി ചേരണമെന്ന അപേക്ഷയാണ് മൂന്നംഗ വഖഫ് ട്രൈബ്യൂണൽ അനുവദിച്ചത്. കക്ഷി ചേരാനുള്ള മറ്റ് രണ്ട് ഹരജികൾ നേരത്തേ ട്രൈബ്യൂണൽ തള്ളിയിരുന്നു. വഖഫ് സംരക്ഷണ വേദി, അഖില കേരള വഖഫ് സംരക്ഷണ സമിതി എന്നിവയുടെ ഹരജികളാണ് നേരത്തെ തള്ളിയത്.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ബോർഡിന്റെ 2019ലെ ഉത്തരവും തുടർന്ന് സ്ഥലം വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്താനുള്ള രണ്ടാമത്തെ ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫാറൂഖ് കോളജിന്റെ അപ്പീലുകൾ. നിസാർ കമീഷന്റെ റിപ്പോർട്ട് വന്നതോടെ സർവേയടക്കമുള്ള തുടർ നടപടികളെടുക്കാതെ ബോർഡ് സ്വമേധയാ സ്ഥലമേറ്റെടുത്തെന്നാണ് അഡ്വ.കെ.പി.മായൻ, അഡ്വ. വി.പി.നാരായണൻ എന്നിവർ മുഖേന ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ അപ്പീലിലെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.