തിരുവനന്തപുരം: മുനമ്പം പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കാത്തതിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി. ബി.ജെ.പിയുടെ കുറച്ച് വോട്ട് അടിച്ചുമാറ്റി അധികാരത്തിൽ വരാമെന്നതിലാണ് സി.പി.എമ്മിന്റെ പ്രതീക്ഷയെന്നും അതുകൊണ്ടാണ് മുനമ്പം പ്രശ്നം തീർക്കാത്തതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ‘‘ബന്ധപ്പെട്ട കക്ഷികൾ പ്രശ്ന പരിഹാരത്തിന് സന്നദ്ധത പറഞ്ഞിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് സർക്കാർ കൂടിയാലോചനക്ക് ശ്രമിക്കാത്തത്. സർക്കാറും വഖഫ് ബോർഡും നിങ്ങളുടേതാണ്.
എന്നിട്ടും പ്രശ്നം തീർക്കാൻ അധികാരമില്ലെന്നാണോ സർക്കാർ പറയുന്നത്. വികസന കാര്യത്തിൽ ചൂണ്ടിക്കാട്ടാൻ സർക്കാറിന് ഒന്നുമില്ല. ആകെ പ്രതീക്ഷ ബി.ജെ.പി വോട്ട് അടിച്ചുമാറ്റി അധികാരത്തിലെത്താമെന്നതാണ്. ദേശീയപാത വികസനമാണ് ഇപ്പോൾ പറയുന്നത്.
അത് രാജ്യം മുഴുവനുമുള്ളത്. അല്ലാതെ കാസർകോട് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്നതല്ല. തുടക്കം തന്നെ പാളിപ്പോയ സർക്കാറാണിതെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.