തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി ഉടമസ്ഥത വിഷയത്തിൽ സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷനോട് മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
വിഷയത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പെടെ ശിപാർശ ചെയ്യാൻ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമീഷനായി നിയമിച്ചിരുന്നു. കമീഷന്റെ പരിഗണന വിഷയങ്ങൾ തയാറാക്കുന്നതിന് മന്ത്രിസഭ യോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കമീഷനാവശ്യമായ ഓഫിസും ഇതര സംവിധാനങ്ങളും ഏർപ്പെടുത്താൻ എറണാകുളം ജില്ല കലക്ടറെയും ചുമതലപ്പെടുത്തി.
മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാനങ്ങൾ മന്ത്രിസഭ യോഗത്തിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.