കൂരിയാട്: സമുദായ െഎക്യത്തിെൻറ സന്ദേശമുയർത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി തങ്ങളും വഖഫ് ബോർഡ് ചെയർമാൻ റശീദലി ശിഹാബ് തങ്ങളും മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിലെത്തി. ഭിന്നിപ്പുകൾ മറന്ന് സമുദായം ഒന്നിച്ച് നിൽക്കേണ്ടതിെൻറ പ്രസക്തി ഇരുവരും തങ്ങളുടെ പ്രസംഗത്തിൽ സൂചിപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച വൈകീട്ട് നടന്ന യുവജന സമ്മേളനത്തിലാണ് ഉദ്ഘാടകനായി മുനവ്വറലി എത്തിയത്. യുവജന സമ്മേളനം പകുതി പിന്നിടുേമ്പാഴെത്തിയ അദ്ദേഹത്തെ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് എതിരേറ്റത്. ആശങ്കകളോടെയാണ് സമ്മേളനത്തിനെത്തിയതെന്നും അത് സ്വാഭാവികമാണെന്നും പറഞ്ഞാണ് മുനവ്വറലി സംസാരം തുടങ്ങിയത്. ആരെയും സന്തോഷിപ്പിക്കാനോ പ്രകോപിപ്പിക്കാനോ അല്ല തെൻറ വരവ്. യുവജന സംഘടനയുടെ ഉത്തരവാദിത്തത്തിലിരിക്കുന്നതുകൊണ്ടാണ് സംഘാടകർ ക്ഷണിച്ചപ്പോൾ സമ്മേളനത്തിൽ വന്നത്. എല്ലാ തിന്മകളും അരങ്ങുവാഴുേമ്പാൾ നന്മക്കുവേണ്ടി നിലകൊള്ളുന്ന എല്ലാ സംഘടനകളുമായും യൂത്ത് ലീഗ് തോളുരുമ്മി നിൽക്കുമെന്ന് ഉറപ്പു നൽകാനും അദ്ദേഹം മറന്നില്ല.
രാവിലെ നടന്ന മഹല്ല് സമ്മേളനത്തിലാണ് റശീദലി തങ്ങൾ പെങ്കടുത്തത്. സംഘടന ഭിന്നിപ്പുകൾക്കപ്പുറത്ത് െഎക്യത്തിന് ഉൗന്നൽ നൽകിയാണ് അദ്ദേഹവും സംസാരിച്ചത്. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസും സമ്മേളനത്തിൽ പെങ്കടുത്തു. നവീനവാദികളോടുള്ള സമസ്ത നിലപാടിൽ മാറ്റമില്ലെന്നറിയിച്ച് നേരത്തേ സമസ്ത നേതാക്കൾ പ്രസ്താവനയിറക്കിയിരുന്നു. മുനവ്വറലിയും റശീദലിയും മുജാഹിദ് സമ്മേളനത്തിൽ ക്ഷണിതാക്കളായ പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാൽ, ഇൗ എതിർപ്പുകൾക്ക് വഴങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചാണ് ഇരുവരും മുജാഹിദ് സമ്മേളനത്തിൽ പെങ്കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.