മലപ്പുറം: ‘‘നീങ്ക സെഞ്ച ഉദവി നാൻ മറക്കമാെട്ട.’’ തമിഴ്നാട്ടിലെ മാവട്ടം പട്ടുകോൈട്ട അത്തിവെട്ടിയിൽ നിന്നെത്തിയ മാലതി ഇടറിയ ശബ്ദത്തിൽ ഇതു പറയുേമ്പാൾ മലപ്പുറം പ്രസ് ക്ലബ് മനുഷ്യപ്പറ്റിെൻറ മഹത്തായ മാതൃകക്ക് സാക്ഷിയാവുകയായിരുന്നു. കുവൈത്തിൽ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന മാലതിയുടെ ഭർത്താവ് അർജുെൻറ മോചനത്തിനാവശ്യമായ 25 ലക്ഷം രൂപയുെട ചെക്കുകൾ ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിൽ നിന്ന് വിറക്കുന്ന കൈകളിൽ വാങ്ങിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിച്ച അവർക്ക് വാക്കുകൾ മുറിഞ്ഞു.
ആദ്യമായി ഒരു ചടങ്ങിൽ സംസാരിക്കുന്നതിെൻറ അങ്കലാപ്പ് ആ മുഖത്തുണ്ടായിരുന്നു. ഒന്നുരണ്ടു വാചകങ്ങളിൽ അത് അവസാനിച്ചു. മാലതിയുടെ പുരുഷനെ ജീവിതത്തിലേക്ക് മരണത്തിെൻറ മുന്നിൽ നിന്ന് തിരിച്ചു നടത്തിക്കുന്നതിന് ഒപ്പം നിന്ന പാണക്കാട് മുനവ്വറലി തങ്ങളുടെ സാന്നിധ്യത്തിൽ മാലതിയുടെയും അച്ചൻ ദുരൈ രാജിെൻറയും കണ്ണുകൾ പലപ്പോഴും നിറഞ്ഞു. ഏക മകൾ പൂജക്ക് അച്ഛനെ തിരിച്ചു നൽകുന്നതിന് കാരണക്കാരായവരെ അവർ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള കുടുംബത്തെ കേരളത്തിലെത്തിച്ച മാവട്ടം സ്വദേശി മുഹമ്മദലിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
2013ലാണ് മാലതിയുടെയും മകളുടെയും ജീവിതത്തിൽ ഇരുൾ വീഴ്ത്തിയ സംഭവമുണ്ടായത്. ശുചീകരണ ജോലിക്കായി കുവൈത്തിലെത്തിയ ഭർത്താവിെൻറ കൈപ്പിഴയിൽ മലപ്പുറം രാമപുരം സ്വദേശി കൊല്ലപ്പെടുകയായിരുന്നു. അർജുൻ കുവൈത്തിലെത്തി ഏതാനും മാസങ്ങൾക്കകമാണ് കൊലപാതകം നടന്നത്. കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുമെന്ന വിവരം കിട്ടിയതോടെ മാലതി അതിനായി ശ്രമം തുടങ്ങിയിരുന്നു. നിർധന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു അർജുെൻറ കൈപ്പിഴയിൽ ഇല്ലാതായ രാമപുരം സ്വദേശിയും. അതുകൊണ്ട് തന്നെ 30 ലക്ഷം രൂപയാണ് അവർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
മാലതി എത്ര ഒാടിയിട്ടും ലഭിച്ചത് അഞ്ചു ലക്ഷം രൂപയായിരുന്നു. അവരുടെ നിസ്സഹായാവസ്ഥ വാർത്തയായതോടെയാണ് പാണക്കാട് മുനവ്വറലി തങ്ങൾ മുന്നിട്ടിറങ്ങിയത്. പാണക്കാെട്ട വീട്ടിലിരുന്ന് േഫാണിൽ ബന്ധപ്പെട്ടപ്പോൾ ഒറ്റ രാത്രികൊണ്ട് തന്നെ ആവശ്യമായ തുക നൽകാൻ മനുഷ്യസ്നേഹികളായ അദ്ദേഹത്തിെൻറ സുഹൃത്തുക്കൾ സന്നദ്ധരായി. സഹ്റാനി ഗ്രൂപ്പിെൻറ മേധാവി പട്ടർക്കടവൻ അബ്ദുറഹ്മാൻ എന്ന കുഞ്ഞാനും മകൻ റഹീമും 10 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. ബംഗളൂരു എം.എൽ.എയും മലയാളിയുമായ എൻ.എ. ഹാരിസ് ഫൗണ്ടേഷെൻറ വക അഞ്ചു ലക്ഷം, തൃശൂർ മാള ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.എം.പി ഫൗണ്ടേഷൻ, കുവൈത്തിലെ സ്റ്റെർലിങ് ഫൗണ്ടേഷൻ, സാലിം മണി എക്സ്േചഞ്ച്, പേരു പരാമർശിക്കാനാഗ്രഹിക്കാത്ത ചിലർ എന്നിവരാണ് രക്ഷകരായി എത്തിയത്.
വ്യാഴാഴ്ച പാണക്കാെട്ട വസതിയിൽ വെച്ച് ഇരുകുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ തുക കൈമാറും. കുടുംബം മാപ്പു നൽകിയതിെൻറയും പണം കൈമാറിയതിെൻറയും രേഖകൾ എംബസി വഴി കുവൈത്ത് അധികൃതർക്ക് കൈമാറിയാൽ അർജുെൻറ വധശിക്ഷ ഒഴിവാകും. അധികം വൈകാതെ ഭർത്താവ് ജയിൽ മോചിതനായി വരുമെന്ന പ്രതീക്ഷയിലാണ് മാലതി തമിഴ്നാട്ടിലേക്ക് മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.