മതപ്രഭാഷകരെ വേട്ടയാടുന്നതിൽ നിന്ന് സർക്കാർ പിന്മാറണം -മുനവ്വറലി തങ്ങൾ

തൃശൂർ: ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ മതപ്രബോധനം നിർവഹിക്കുന്ന പ്രഭാഷകരെ വേട്ടയാടുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ന്യൂനപക്ഷ സംരക്ഷണം അവകാശപ്പെടുന്ന സർക്കാർ മറുവശത്ത് അന്യായമായി കേസെടുത്ത് പീഡിപ്പിക്കുകയാണ്. ഇത്തരം തെറ്റായ നീക്കങ്ങൾ ന്യൂനപക്ഷ സമുദായത്തിൽ അരക്ഷിത ബോധം സൃഷ്ടിക്കും. ഇത്തരം നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് ജില്ല കമ്മിറ്റി നടത്തിയ മുഖാമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


 

Tags:    
News Summary - Munavvar Ali Thangal Muslim League React Religion Issues -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.