തൊടുപുഴ/ഗാന്ധിനഗർ (കോട്ടയം): മുണ്ടൻമുടിയിൽ കൊലക്കുശേഷം നാലുപേരുടെയും മരണം ഉറപ്പാക്കി മടങ്ങിയ അനീഷും ലിബീഷും പിറ്റേന്ന് മൃതദേഹങ്ങൾ കുഴിച്ചിടാൻ വീട്ടിലെത്തിയപ്പോൾ ഞെട്ടി.
മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹങ്ങൾക്കരികിൽ തളംെകട്ടിയ രക്തത്തിനു നടുവിൽ തലക്ക് കൈകൊടുത്ത് ഇരിക്കുകയായിരുന്നു പ്ലസ് ടു വിദ്യാർഥിയായ അർജുൻ. ഞായറാഴ്ച അർധരാത്രിക്ക് ശേഷമാണ് കൊല നടക്കുന്നത്. കൃഷ്ണനെയും ഭാര്യ സുശീലയെയും ആർഷയെയും അടിച്ചുവീഴ്ത്തുന്ന ശബ്ദവും ബഹളവും കേട്ടാണ് പ്ലസ് ടു വിദ്യാർഥിയായ അർജുൻ സ്വീകരണ മുറിയിലേക്ക് എത്തുന്നത്. കൊലയാളികളെ കണ്ട അർജുൻ തിരിഞ്ഞോടി. പിന്നാലെയെത്തിയ അനീഷും ലിബീഷും ചേർന്ന് അർജുനെ വെട്ടിവീഴ്ത്തുകയായിരുന്നു. നാലുപേരുടെയും മൃതദേഹങ്ങൾ ഹാളിൽ തന്നെ കിടത്തി ഇവർ മടങ്ങി.
പിറ്റേന്ന് രാത്രിയാണ് പ്രതികൾ മൃതേദഹങ്ങൾ കുഴിച്ചിടാൻ കൊല നടന്ന വീട്ടിലേക്കെത്തുന്നത്. പിൻവാതിലിലൂടെ അകത്തു കയറിയ ഇവർ കണ്ടത് മൃതദേഹങ്ങൾക്കരികിൽ ഭിത്തിയിൽ ചാരി ഇരിക്കുന്ന അർജുനെയായിരുന്നു. ഇവൻ ഇതുവരെ മരിച്ചില്ലേ എന്ന ചോദ്യത്തോടെ ഇരുവരും ചേർന്ന് അവിടെയിരുന്ന ചുറ്റികയെടുത്ത് അർജുെൻറ തലക്കടിക്കുകയായിരുന്നു. തുടർന്നാണ് ഇവർ അടുക്കളയോട് ചേർന്ന് കുഴിയെടുത്ത് എല്ലാവരെയും കുഴിച്ചിടുന്നത്. താൻ കണ്ട വിവരങ്ങൾ പുറത്തറിയിക്കാനുള്ള മാനസിക ധൈര്യംപോലും ആ സമയത്ത് അർജുനുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അർജുന് നേരത്തേ മനോവൈകല്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കൃഷ്ണെൻറയും അർജുെൻറയും ശ്വാസകോശത്തിൽ മണ്ണ് കണ്ടിരുന്നു. ഇരുവരെയും മരണം ഉറപ്പാക്കാതെ കുഴിച്ചിടുകയായിരുന്നുവെന്നാണ് കരുതുന്നത്. അർജുന് കുഴിച്ചുമൂടുേമ്പാൾ ജീവനുണ്ടായിരുന്നെന്ന് പോസ്റ്റ്മോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം അധികൃതർ വ്യക്തമാക്കി. ജീവനോടെ കുഴിച്ചിടുേമ്പാൾ ഉണ്ടാകുന്ന ശാരീരിക വ്യതിയാനം കണക്കാക്കിയാണ് ഇത് കണ്ടെത്തിയത്. ശ്വാസനാളത്തിൽ മൺതരിയും ഉണ്ടായിരുന്നു. ഇത് മണ്ണിടനിയിൽെവച്ച് ശ്വാസം എടുത്തതിെൻറ തെളിവാണ്.
ഒരാളെ ജീവനോടെ കുഴിച്ചിടുന്നതും മരിച്ചശേഷം കുഴിച്ചിടുന്നതും തമ്മിലുള്ള വ്യത്യാസം പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായി അറിയാനാകുമെന്നും ഡോക്ടർമാർ പറയുന്നു. ഇപ്പോൾ പിടിയിലായ പ്രതികളിൽ ഒരാൾ ഇക്കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുഴി മൂടുേമ്പാൾ അർജുൻ ഞരങ്ങിയെന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്. ഫോറൻസിക് അസി. പ്രഫ. സന്തോഷ് ജോയിയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
ആറുമാസം മുമ്പ് മുന്നൊരുക്കം
തൊടുപുഴ: ആറു മാസം മുമ്പ് തന്നെ കൊലക്ക് മുന്നൊരുക്കം ആരംഭിച്ചു. സുഹൃത്ത് തൊടുപുഴയിൽ ബൈക്ക് വർക്ഷോപ് നടത്തുന്ന ലിബീഷുമായി അനീഷ് ഗൂഢാലോചന നടത്തി. കൃഷ്ണെൻറ വീട്ടിലുള്ള കണക്കറ്റ പണവും സ്വര്‍ണാഭരണങ്ങളും കുടുംബത്തെ വകവരുത്തിയാല്‍ തുല്യമായി വീതിച്ചെടുക്കാമെന്ന് വിശ്വസിപ്പിച്ച് ലിബീഷിനെ കൂടെ കൂട്ടുകയായിരുന്നു.
കഴിഞ്ഞ 29ന് രാത്രി 12ഓടെ ഇരുവരും കൃഷ്ണെൻറ വീട്ടില്‍ ഇരുമ്പ് പൈപ്പുമായി എത്തി. ൈവെദ്യുതി ബന്ധം വിേച്ഛദിച്ച ശേഷം ആടുകളെ ഉപദ്രവിച്ചു. ഇവയുടെ കരച്ചിൽകേട്ട് അടുക്കള വാതില്‍ വഴി പുറത്തിറങ്ങിയ കൃഷ്ണനെ ഇരുവരും ചേർന്ന് തലക്കടിച്ചു വീഴ്ത്തി. ബഹളം കേട്ടെത്തിയ ഭാര്യ സുശീലയെയും ഇത്തരത്തിൽ ആക്രമിച്ചു കൊലപ്പെടുത്തി. ബഹളംേകട്ട് കമ്പിവടിയുമായി ഇറങ്ങി വന്ന മകൾ ആർഷ, അനീഷിനെ തലക്കടിക്കുകയും വായപൊത്താൻ ശ്രമിച്ചപ്പോൾ കൈയിൽ കടിക്കുകയും െചയ്തു. മൽപിടിത്തത്തിനിടെ ഇരുവരും ചേർന്ന് ആർഷയെയും അടിച്ചുവീഴ്ത്തി. മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു മാനസിക വൈകല്യമുള്ള അർജുനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വഴുതി മാറിയതിനാല്‍ വാക്കത്തിയും കത്തിയും ഉപയോഗിച്ചാണ് ആക്രമിച്ചത്. ഒരോരുത്തരെയും ആവർത്തിച്ച് കുത്തിയും വെട്ടിയും മരണം ഉറപ്പാക്കിയ ശേഷം മൃതേദഹങ്ങള്‍ ഒരുമിച്ച് ഒരു മുറിയിലിട്ട് പുലര്‍ച്ച നാലോടെ വീടും പൂട്ടി ലിബീഷിെൻറ വീട്ടിലെത്തി.
പിറ്റേന്ന് രാത്രി 11ഒാടെ വീണ്ടും കൃഷ്ണെൻറ വീട്ടിലെത്തിയ ഇവർ അർജുൻ ഉണർന്നിരിക്കുന്നതാണ് കണ്ടത്. അടുക്കളയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് അർജുനനെ അടിച്ചുവീഴ്ത്തി, വീടിനു പിന്നില്‍ നാലുപേരെയും കുഴിച്ചുമൂടി. വീടിനുള്‍വശം കഴുകി വൃത്തിയാക്കിയ ശേഷമാണ് ഇവർ സ്ഥലം വിട്ടത്. പിറ്റേദിവസം അടിമാലിയില്‍ അനീഷിെൻറ വീട്ടിലെത്തി പിടിക്കപ്പെടാതിരിക്കാന്‍ കോഴിവെട്ട് ഉള്‍പ്പെടെയുള്ള മന്ത്രവാദകര്‍മങ്ങളും നടത്തിയതായി ലിബിഷ് വെളിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
മുണ്ടൻമുടിയിലെ വീട്ടിലും പ്രതിയുെട വീട്ടിലും തെളിവെടുത്തു
തൊടുപുഴ: പ്രതി ലിബീഷുമായി പൊലീസ് കൊലനടന്ന മുണ്ടൻമുടിയിലെ വീട്ടിലും കാരിക്കോെട്ട പ്രതിയുെട വീട്ടിലും തെളിവെടുത്തു. ലിബീഷിെൻറ വീട്ടിൽനിന്ന് സുശീലയും മകൾ ആർഷയും ഉപയോഗിച്ചിരുന്ന രണ്ട് മാല, മുറിച്ച മൂന്ന് വള, മോതിരം, രണ്ട് കമ്മൽ എന്നിവ കണ്ടെടുത്തു. കൊലപ്പെടുത്താനുപയോഗിച്ച ഇരുമ്പുദണ്ഡും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.