മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക കഥാപുരസ്കാരം സാഹിത്യ അക്കാദമി മുൻ പ്രസിഡന്‍റ് വൈശാഖൻ മാധ്യമം സീനിയർ ആർട്ടിസ്റ്റ് എം. കുഞ്ഞാപ്പക്ക് സമ്മാനിക്കുന്നു. പേളി ജോസ്, ഡോ. സി. രാവുണ്ണി എന്നിവർ സമീപം

മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക കഥാപുരസ്കാരം സമ്മാനിച്ചു

തൃശൂര്‍: കലയും സാഹിത്യവും മാനവികതയെയും സാഹോദര്യത്തെയും വളര്‍ത്തുന്നതാകണമെന്ന് കഥാകൃത്ത് വൈശാഖന്‍. എഴുത്തുകാരുടേയും വായനക്കാരുടേയും സാംസ്കാരിക വേദിയായ സഹൃദയ സദസ്സിന്‍റെ സമ്മേളന ഉദ്ഘാടനവും മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക കഥാപുരസ്കാര സമർപ്പണവും സാഹിത്യ അക്കാദമി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാരകേരളം പബ്ലിക്കേഷന്‍സ് ഏര്‍പ്പെടുത്തിയ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക കഥാപുരസ്‌കാരം മാധ്യമം സീനിയർ ആർട്ടിസ്റ്റ് എം. കുഞ്ഞാപ്പ, കബനി കെ. ദേവന്‍, ബാലചന്ദ്രന്‍ എരവില്‍, ബിനു വെളിയനാടന്‍, ടോണി എം. ആന്‍റണി എന്നിവർ ഏറ്റുവാങ്ങി. മുന്‍വര്‍ഷത്തെ ജേതാക്കൾക്കും പുരസ്കാരം സമ്മാനിച്ചു.

മികച്ച രചയിതാക്കള്‍ക്കുള്ള അനുമോദന പത്രിക കവി ഡോ. സി. രാവുണ്ണി നൽകി. പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. 

Tags:    
News Summary - Mundur Krishnankutty Memorial Story Award presented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT