പരവൂർ: സ്വന്തം ഓട്ടോറിക്ഷ താത്കാലിക ആംബുലൻസ് ആക്കി സൗജന്യ സേവനത്തിനിറങ്ങിയ യുവാവായ നഗരസഭ കൗൺസിലർ മാതൃകയാകുന്നു. പരവൂർ നഗരസഭയിലെ പെരുമ്പുഴ വാർഡ് കൗൺസിലറായ വിജയ് പരവൂരാണ് തന്‍റെ വാഹനം ആംബുലൻസ് ആക്കിയത്. യൂത്ത് കോൺഗ്രസ് നേതാവ് കൂടിയാണ് വിജയ്.
തന്‍റെ ചെറിയ വരുമാനത്തിൽ നിന്നും തുക ചെലവഴിച്ച് സൗജന്യമായാണ് സേവനം നടത്തുന്നത്. രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റാവശ്യങ്ങൾക്കും എപ്പോൾ വിളിച്ചാലും പി.പി.ഇ കിറ്റ് ധരിച്ച് വിജയ് സ്ഥലത്തേത്തും. ഇത് ഒട്ടേറെ ആളുകൾക്ക് അനുഗ്രഹമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.