കോഴിക്കോട്: കോർപറേഷൻ, നഗരസഭ അധ്യക്ഷന്മാർക്കും സെക്രട്ടറിക്കും അഡീഷനൽ സെക്രട്ടറിമാർക്കും മൊബൈൽ ഫോൺ വാങ്ങുന്നതിന് 15,000 രൂപ തോതിൽ അനുവദിക്കാൻ സർക്കാർ അനുമതി. തുക കോർപറേഷെൻറയും നഗരസഭയുടെയും തനതുഫണ്ടിൽനിന്ന് ചെലവഴിക്കാനാണ് ഉത്തരവായത്.
ഫോണിനും അനുബന്ധ ഉപകരണങ്ങൾക്കുമായി പരമാവധി 15,000 രൂപവരെ അസ്സൽ ബിൽ/ ഇൻവോയ്സ് സാക്ഷ്യപ്പെടുത്തി റീ -ഇംപേഴ്സ് ചെയ്യാനാണ് അനുമതി.
ഇപ്രകാരം വാങ്ങുന്ന മൊബൈൽ ഫോൺ നഗരസഭയുടെ ആസ്തിയായി പരിഗണിച്ച് ഐ.എം.ഇ.ഐ നമ്പർ സഹിതം സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തണം. അധ്യക്ഷനോ ഉദ്യോഗസ്ഥനോ ചുമതലയൊഴിയുമ്പോൾ മൊബൈലും അനുബന്ധ ഉപകരണങ്ങളും പുതുതായി ചുമതലയേൽക്കുന്നവർക്ക് നൽകണം. ഒരിക്കൽ മൊബൈൽ വാങ്ങിയാൽ പിന്നീട് അഞ്ചുവർഷത്തേക്ക് തനതുഫണ്ടുപയോഗിച്ച് ഫോൺ വാങ്ങരുതെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.